ആപ്പിളിന്‍റെ ഐ ഫോണിന് വെല്ലുവിളി ഉയര്‍ത്താന്‍ ഗൂഗിളിന്‍റെ പിന്തുണയോടെ പുത്തന്‍ സ്‌മാര്‍ട്ട് ഫോണ്‍ അവതരിപ്പിക്കുകയാണ് ടി-മൊബൈല്‍.
വിവിധ മൊബൈല്‍ സേവനങ്ങള്‍ അനുവദിക്കുന്ന ഗൂഗ്‌ളിന്‍റെ അന്‍ഡ്രോയിഡ് സേവനം ഉള്‍കൊള്ളുന്നതാണ് തായ് വാന്‍ കമ്പനിയായ ഹൈടെക കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുന്ന ഈ സ്‌മാര്‍ട്ട് ഫോണ്‍. സെപ്‌തംബര്‍ 17ന് ഗൂഗ്‌ള്‍ അന്‍ഡ്രോയിഡ് ഫോണ്‍ അവതരിക്കുമെന്നാണ് പ്രതീക്ഷ.
ടച്ച് സ്‌ക്രീന്‍ സാങ്കേതികവിദ്യ ഉപയോഗിപ്പെടുത്തുന്നതായിരിക്കും ഫോണ്‍. ജി1 എന്നാണ് മൊബൈലിന് പേര് നല്‌കിയിരിക്കുന്നത്. ലോകത്തെമ്പാടുമുള്ള ടി-മൊബൈല്‍ ഉപയോക്താക്കള്‍ക്ക് 150 ഡോളറിന് ഇവ ലഭിക്കും.