കൊച്ചി ‘വയര്‍ലെസ്’ ആകും

വൈമാക്‌സ്‌ സേവനം വ്യാപകമാകുന്നു

WDWD
ഇന്‍ഫോപാര്‍ക്കിനും നിശ്ചിത സ്‌മാര്‍ട്ട്‌ സിറ്റിക്കും ചുറ്റിപറ്റി മാത്രം കൊച്ചിയുടെ ഐ ടി തരംഗം ഒതുങ്ങില്ല. ഇന്‍റര്‍നെറ്റ്‌ സേവനം വയര്‍ലെസ്‌ ആയി ലഭിക്കുന്ന വൈമാക്‌സ്‌ സേവനം കൊച്ചി നഗരത്തില്‍ പൂര്‍ണ്ണമായി ഉടന്‍ ലഭ്യമാകും.

ആഗോള ഐടി ഭൂപടത്തില്‍ കൊച്ചിയും ഇടം നേടുന്ന സാഹചര്യത്തില്‍ നഗരത്തിലേക്ക്‌ വന്‍ ഐ ടി കമ്പനികള്‍ സാന്നിധ്യമറിയിച്ചുകൊണ്ടിരിക്കുകയാണ്‌. ഈ സാഹചര്യത്തില്‍ നഗരത്തില്‍ 35 കിലോമീറ്റര്‍ ചുറ്റളില്‍ ബ്ലാങ്കറ്റ്‌ വൈമാക്‌സ്‌ സേവനം ഒരുക്കാനുള്ള സാധ്യത തേടുകയാണ്‌ ടെലകോം സേവനദാതാക്കള്‍.

കൊച്ചിയില്‍ നിലവില്‍ ചില അഡംബര ഹോട്ടലുകളിലും വന്‍ കിട ഐടി സ്ഥാപനങ്ങളിലും വൈ ഫി സേവനം ലഭ്യമാകുന്നുണ്ട്. നഗരത്തിലെ മൂന്നൂറിലധികം സ്ഥാപനങ്ങള്‍ ഈ സേവനം ഇപ്പോള്‍ ഉപയോഗിക്കുന്നു എന്നാണ് അനൗദ്യോഗികമായ കണക്ക്‌.

കൊച്ചി| WEBDUNIA| Last Modified ശനി, 30 ഓഗസ്റ്റ് 2008 (15:52 IST)
ലാന്‍റ് കണക്ടഡ്‌ ബ്രോഡ്‌ബാന്‍റ് താരതമ്യേന കുറഞ്ഞ വേഗത്തിലുള്ളതായിരിക്കുമ്പോള്‍ വി ഫി കണക്ഷനുകള്‍ക്ക്‌ വേഗം കൂടുതലയാരിക്കും. വയറുകള്‍ അങ്ങോട്ടും ഇങ്ങോട്ടും വലിക്കാതെ ഓഫീസുകള്‍ ആകര്‍ഷകമായി ഒരുക്കാനും വി ഫി വരുന്നതോടെ കഴിയും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :