കാര്‍ട്ടൂണ്‍ ആനിമേഷന്‍ ചിത്രങ്ങള്‍ പുറത്തിറക്കുന്ന വാള്‍ട്ട് ഡിസ്നി കുട്ടികളുടെ വെബ്സൈറ്റായ കെര്‍പൂഫ് വാങ്ങുന്നു. കെര്‍പൂഫ് സ്വന്തമാക്കാനായി വാള്‍ട്ട് ഡിസ്നി എന്തു തുക മുടക്കിയെന്നത് വെളിപ്പെടുത്തിയിട്ടില്ല.
കെര്‍പൂഫ് എന്ന വെബ്സൈറ്റ് കുട്ടികള്‍ക്ക് വരച്ച് പഠിക്കാനും അനിമേഷന്‍ ചെയ്യാനുമുള്ള സേവനമൊരുക്കുന്നതാണ്. ഫ്ലാഷില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യയാണ് ഈ സൈറ്റില്‍ പ്രയോഗിച്ചിരിക്കുന്നത്.
കെര്‍പൂഫ് കമ്പനി സ്വന്തമാക്കുന്നതോടെ ഡിസ്നിയുടെ സ്വന്തം കഥാപാത്രങ്ങളായ മിക്കി മൌസും മറ്റും ഉപയോഗിച്ച് കുട്ടികള്‍ക്ക് തന്നെ ചെറിയ കാര്‍ട്ടൂണ്‍ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാനാകും. അനിമേഷന്‍ രംഗത്തെ മികച്ച കമ്പനികളുമായി പങ്കാളിത്തത്തിന് ഡിസ്നി തയാറെടുക്കുകയാണ്. ഇതിനായി വന്‍ ഇന്‍റനെറ്റ് കമ്പനികളുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കയാണ്.
പ്രമുഖ കമ്പനിയായ ക്ലബ് പെന്‍ഗ്വിനെ 2007ല്‍ നടന്ന ഒരു കച്ചവടത്തില്‍ 700 അമേരിക്കന്‍ ഡോളറിന് ഡിസ്നി സ്വന്തമാക്കിയിരുന്നു.