കുഞ്ഞന്‍ പ്രിന്‍ററുകള്‍ വരുന്നു

PROPRO
ലോകത്തിലെ ഏറ്റവും ചെറിയ കളര്‍ ലേസര്‍ പ്രിന്‍ററുകള്‍ പുറത്തിറക്കിയെന്ന സംസങ്ങിന്‍റെ അവകാശവാദത്തിന്‍റെ ചൂടാറും മുമ്പെ അതേ അവകാശവാദവുമായി ഹെവ്‌ലെറ്റ് പായ്ക്കാര്‍ഡും(എച്ച്പി) രംഗത്ത്. എന്‍‌ട്രി ലെവല്‍ ലേസര്‍ പ്രിന്‍ററുകളില്‍ ഏറ്റവും ചെറുതാണ് എച്ച് പിയുടെ ലേസര്‍‌ജെറ്റ് 1007, ലേസര്‍ജെറ്റ് 1008 മോഡലുകളെന്ന് കമ്പനി അവകാശപ്പെട്ടു.

വീടുകളും ചെറുകിട ഓഫീസുകളുമാണ് എച്ച് പി പ്രിന്‍ററുകള്‍ ലക്‍ഷ്യമിടുന്നത്. ചെറിയ ടോണര്‍ കാട്രിഡ്ജുകള്‍, അക്ഷരങ്ങള്‍ 0ബോള്‍ഡ് ആക്കാന്‍ പുതിയ മോണോക്രോം ടോണര്‍ , കൂടുതല്‍ വ്യക്തതയോടുകൂടിയ അക്ഷരങ്ങളും ചിത്രങ്ങളും, ഒരു മിനുട്ടില്‍ 15(ലേസര്‍ ജെറ്റ് 1007) മുതല്‍ 17 പേജുകള്‍ (ലേസര്‍ജെറ്റ് 1008) വരെ പ്രിന്‍റ് ചെയ്യാന്‍ കഴിയുന്ന ഉയര്‍ന്ന പ്രിന്‍റിംഗ് വേഗത എന്നിവയ്ക്കു പുറമെ പവര്‍ സേവ് മോഡ്, ആദ്യപേജ് പ്രിന്‍റ് ചെയ്യാന്‍ 8.5 സെക്കന്‍ഡ് സമയം, വഴക്കമുളള നെറ്റ്‌‌വര്‍ക്കിംഗ് സാധ്യതക എന്നിവയും എച്ച്പി പ്രിന്‍ററുകളുടെ പ്രത്യേകതയാണ്.

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 14 മെയ് 2008 (18:50 IST)
വലിപ്പം കുറവായതിനാല്‍ ഓഫീസ് സ്ഥലം അപഹരിക്കില്ലെന്നതും വളരെ കുറച്ച് കറന്‍റ് മാത്രമേ ചെലവാകുകയുളളൂവെന്നും എച്ച്‌പിയുടെ കുഞ്ഞന്‍ പ്രിന്‍ററുകളുടെ സവിശേഷതയാണ്. ഉടന്‍ വിപണിയില്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ലേസര്‍ജെറ്റ് 1007ന് 6699 രൂപയും ലേസര്‍ജെറ്റ് 1008ന് 8299 രൂപയുമാണ് വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :