ഓണ്‍ലൈന്‍ വിശ്വവിജ്ഞാനകോശം

PROPRO
ജീവജാലങ്ങളെ കുറിച്ചുള്ള ഓണ്‍ലൈന്‍ വിശ്വവിജ്ഞാനകോശത്തിന്‍റെ ആദ്യ 30,000 പേജുകള്‍ പുറത്തിറക്കി. കാലിഫോര്‍ണിയയിലെ മോണ്ടറിയില്‍ നടക്കുന്ന ടെക്നോളജി, എന്‍റര്‍ടെയിന്‍‌മെന്‍റ് ആന്‍റ് ഡിസൈന്‍ (ടി ഇ ഡി) കോണ്‍ഫറന്‍സിലാണ് സൌജന്യ വിജ്ഞാനകോശത്തിന്‍റെ ആദ്യ പേജുകള്‍ പുറത്തിറക്കിയത്. 1.8 ദശലക്ഷത്തോളം ജന്തു ജീവജാലങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഈ ഇന്‍റര്‍നെറ്റ് എന്‍സൈക്ലോപീഡിയയില്‍ ഉള്ളത്.

2007ല്‍ ആണ് വിജ്ഞാനകോശത്തിന്‍റെ പണികള്‍ ആരംഭിച്ചത്. 1000 കോടി ഡോളര്‍ ചെലവ് വരുന്ന പദ്ധതിയാണിത്. പത്ത് വര്‍ഷങ്ങള്‍ കൊണ്ട് വിജ്ഞാനകോശം പൂര്‍ത്തിയാകും. ജനങ്ങളും ശാസ്ത്രജ്ഞന്‍‌മാരും സഹകരിച്ചാണ് ഈ വിജ്ഞാനകോശം ഒരുക്കുന്നത്. ഇന്‍റര്‍നെറ്റുമായി ബന്ധപ്പെടുന്നവര്‍ക്ക് വിവരങ്ങളുടെ ഉറവിടമായി ഇതിനെ ഉപയോഗപ്പെടുത്താനാവും. ഭൂമിയിലെ വിവിധ ജീവജാലങ്ങളുടെ ഉല്‍‌പത്തിയും വികാസവും സംബന്ധിച്ച് ആധികാരിമായ വിവരങ്ങള്‍ ഇതില്‍ നിന്ന് ലഭ്യമാകും.

ഭൂമിയില്‍ നിലവിലുള്ളതും ഇതുവരെ അറിയപ്പെടുകയോ പേര് നല്‍കപ്പെട്ടിട്ടോ ഇല്ലാത്തതുമായ ലക്ഷക്കണക്കിന് ജീവജാലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഈ വിജ്ഞാനകോശത്തെ ആശ്രയിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കഴിഞ്ഞ 250 വര്‍ഷങ്ങള്‍ക്കിടെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ ജീവജാലങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് വിജ്ഞാനകോശത്തിലുള്ളത്.

WEBDUNIA|
മനുഷ്യ രോഗങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍, ദീര്‍ഘായുസിന് പിന്നിലെ രഹസ്യങ്ങള്‍, തേനീച്ചകള്‍ ഇല്ലാത്ത നാട്ടില്‍ പരാഗണം നടത്തുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങള്‍, ഉപദ്രവകാരികളായ ജീവികളുടെ പെരുകല്‍ തടയാനുള്ള തന്ത്രങ്ങള്‍ തുടങ്ങി നിരവധികാര്യങ്ങളെ കുറിച്ച് അറിയുന്നതിന് ഈ സൌകര്യം ഉപകാരപ്രദമാകും. ജീവജാലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഏകീകൃതമായി സൂക്ഷിച്ച് വയ്ക്കുന്നതിലൂടെ ലോകത്തെ ജൈവവൈവിധ്യങ്ങളെ കുറിച്ചുള്ള മനുഷ്യരുടെ അറിവിനെ കൂടുതല്‍ ത്വരിതപ്പെടുത്താനാകുമെന്നാണ് ശാസ്ത്രലോകം കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :