തിരുവനന്തപുരം|
WEBDUNIA|
Last Modified ഞായര്‍, 7 ഫെബ്രുവരി 2010 (12:40 IST)
PRO
PRO
ഓണ്‍ലൈന്‍ ലോട്ടറി ചുതാട്ടത്തിനെതിരെ സംസ്ഥാന ധനമന്ത്രി തോമസ് ഐസക് രംഗത്ത്. ഓണ്‍ലൈന്‍ ലോട്ടറി നിയമവിധേയമാക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്തിരിയണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ലോട്ടറിക്ക് നിയമസാധുത നല്‍കുന്ന തരത്തിലുള്ളതാണ് പുതിയ കരട് ലോട്ടറി നിയന്ത്രണച്ചട്ടമെന്നും ഐസക് ആരോപിച്ചു.
കരട് ചട്ടത്തിലെ പല വ്യവസ്ഥകളും അനാവശ്യ നിയമ വ്യാഖ്യാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ്. ഇത് ഓണ്‍ലൈന്‍ ലോട്ടറി നിരോധിച്ച സംസ്ഥാനങ്ങള്‍ക്ക് ദോഷകരമാണെന്നും ഐസക്ക് പറഞ്ഞു. കരട് ലോട്ടറി നിയന്ത്രണത്തിനുള്ള കേരളത്തിന്‍റെ ദീര്‍ഘകാല ആവശ്യങ്ങള്‍ തള്ളിക്കളഞ്ഞ കേന്ദ്ര നടപടിക്കെതിരേ ശക്തമായ പ്രക്ഷോഭം ഉയരണം. ഓണ്‍ലൈന്‍ ലോട്ടറിയെ നിയമവിധേയമായി നിര്‍വചിച്ചു ലോട്ടറികളുടെ ഭാഗമാക്കിയിരിക്കുന്ന കരട് ചട്ടത്തിലെ വ്യവസ്ഥ സംസ്ഥാനത്ത് അതീവ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ഐസക് വ്യക്തമാക്കി.
ഭരണഘടനയുടെ ഏഴാം പട്ടികയില്‍ രണ്ടാം ലിസ്റ്റിലെ എന്‍ട്രി 34 പ്രകാരമാണ് കേരളം ഓണ്‍ലൈന്‍ ലോട്ടറിയെ നിരോധിച്ചത്. എന്നാല്‍, ഓണ്‍ലൈന്‍ ലോട്ടറി ഒന്നാം ലിസ്റ്റിലെ നാല്‍പ്പതാം ഇനം പ്രകാരമുള്ള ലോട്ടറിയുടെ ഗണത്തില്‍പ്പെടുത്തിയാണു കേന്ദ്രസര്‍ക്കാര്‍ ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നത്. ഇതോടെ കേരളത്തിന്‍റെ ഓണ്‍ലൈന്‍ ലോട്ടറി നിരോധന നിമയമത്തിന് സ്ഥാനമില്ലാതാകും.
സംസ്ഥാനത്തെ ഓണ്‍ലൈന്‍ ലോട്ടറി നിരോധനത്തിനെതിരേ മേഘാലയ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയില്‍ വാദം കേള്‍ക്കാനിര്‍ക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകുമെന്നാണ് കരുതുന്നത്.
ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ 24 നറുക്കെടുപ്പുകള്‍ നടത്താമെന്നാണ് പുതിയ ഓണ്‍ലൈന്‍ നിയമത്തില്‍ പറയുന്നത്. ഒരു ദിവസത്തില്‍ 24 നറുക്കെടുപ്പെന്നാണ് ഉച്ചയ്ക്കു രണ്ടു ആറു വരെയാണു സമയം. ഇത്തത്തില്‍ തുടര്‍ച്ചയായി 24 നറുക്കെടുപ്പുകള്‍ നടത്തുന്നത് ഒരുതരത്തില്‍ ചൂതാട്ടം തന്നെയാണ്.