ഐബിഎം കോഗ്‌നോസ് വാങ്ങുന്നു

ബോസ്റ്റണ്‍: | WEBDUNIA|
ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള സോഫ്റ്റ്വേര്‍ നിര്‍മ്മാണ രംഗത്തെ പ്രമുഖരായ കാനഡ കമ്പനി കോഗ്നോസ് ഐ ബി എം വാങ്ങുന്നു. 5 ബില്യണ്‍ ഡോളറിന്‍റെതാകും കരാര്‍. 2008 ന്‍റെ ആദ്യ പാദത്തില്‍ കരാര്‍ നടത്താമെന്നാണ് ഐ ബി എം കരുതുന്നത്.

കോഗ്നോസിന്‍റെ എതിരാളികളായ എസ് എ വന്‍‌കിടക്കാരായ എസ് എ പീ എ ജി 4.8 ബില്യണ്‍ ഡോളറിനു ഒക്ടോബറില്‍ വാങ്ങിയതിനും ല്‍ ഒറാക്കിള്‍ കോര്‍പ്പറേഷന്‍ 3.3 ബില്യണ്‍ ഡോളറിനു ഹൈപ്പീരിയന്‍ സൊല്യൂഷന്‍ ഏപ്രിലില്‍ വാങ്ങിയതിനും പിന്നാലെയാണ് ഐ ബി എമ്മിന്‍റെ ഈ നീക്കമെന്നു കരുതുന്നു.

ഒട്ടാവ ആസ്ഥാനമായുള്ള കമ്പനിയാണ് കോഗ്നോസ്. 4000 ഉദ്യോഗസ്ഥരും 25,000 ലേറെ ഉപഭോക്താക്കളും ഇവര്‍ക്കുണ്ട്. ലോകത്താകെമാനം പ്രമുഖ ഐ ടി കമ്പനികളെ കീഴില്‍ കൊണ്ടുവന്നിട്ടുള്ള അന്താരാഷ്ട്ര കമ്പനിയായ ഐ ബി എം വാങ്ങുന്ന 23 മത്തെ കമ്പനിയാകും കോഗ്നോസ്.

തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആളെക്കൂട്ടുക വില്‍പ്പന ത്വരിതപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് ഐ ബി എമ്മും ഒറാക്കിളും എസ്എപി യുമെല്ലാം ബിസിനസ് സോഫ്റ്റ്വേര്‍ രംഗത്തേക്ക് നിക്ഷേപത്തിനൊരുങ്ങുന്നത്.

ഒറാക്കിളും എസ് എ പിയുമെല്ലാം പുതിയ സംവിധാനം വരുത്തിയപ്പോള്‍ പതിനഞ്ചു വര്‍ഷമായി കോഗ്നോസിനൊപ്പം പ്രവര്‍ത്തിക്കുന്ന ഐ ബി എം തന്നെ കോഗ്നോസ് വാങ്ങുമെന്നതായിരുന്നു വിപണി പണ്ഡിറ്റുകളുടെ പ്രവചനവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :