ഐഐടി വിദ്യാര്‍ത്ഥികള്‍ നാനോസാറ്റലൈറ്റ് നിര്‍മ്മിക്കുന്നു

കാണ്‍‌പൂര്‍| WEBDUNIA|

കാണ്‍‌പൂര്‍ ഐഐടിയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനുമായി ചേര്‍ന്ന് ആദ്യ നാനോ സാറ്റ്ലൈറ്റ് നിര്‍മിക്കുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ മാത്രം പ്രവര്‍ത്തിച്ച് സാ‍റ്റ്ലൈറ്റ് നിര്‍മിക്കുന്നത് ഇന്ത്യയില്‍ ആദ്യമാണ്.


നിര്‍മ്മാണം പൂര്‍ത്തിയായാല്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ക്കായി സാറ്റ്ലൈറ്റ് ഐ എസ് ആര്‍ ഒയെ ഏല്‍പ്പിക്കും. ഐ എസ് ആര്‍ ഒ എല്ലാം ടെസ്റ്റിംഗ് നടത്തിയതിന് ശേഷമെ വിക്ഷേപണം നടത്തൂ. നിര്‍മ്മാണം പൂര്‍ത്തീകരിച്ച നാനോസാറ്റ്ലൈറ്റ് 2009 നവംബറില്‍ കൈമാറാനാകുമെന്നാണ് വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷിക്കുന്നത്. സാറ്റ്ലൈറ്റിന് ജുഗ്‌നു എന്ന് പേരിടാനാണ് ഇവരുടെ തീരുമാനം. പ്രളയം, വരള്‍ച്ച, ദുരിതനിവാരണം എന്നീ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുന്നതായിരിക്കും പുതിയ നാനോ സാറ്റ്ലൈറ്റ്. ശക്തിയേറിയ ക്യാമറകള്‍ ഘടിപ്പിച്ച സാറ്റ്ലൈറ്റ് വഴി മികവാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താനാകും.

അടുത്ത ഏഴുമാസം കൊണ്ട് പുതിയ സാറ്റ്‌ലൈറ്റിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. പുതിയ നാനോസാറ്റ്ലൈറ്റ് നിര്‍മ്മാണത്തിന് ഏകദേശം 2.5 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാണ്‍പൂര്‍ ഐ ഐ ടിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥാന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :