ഐ ഫോണിനായുള്ള റജിസ്ട്രേഷന്‍ ആരംഭിച്ചു

PROPRO
ലോകം കാത്തിരിക്കുന്ന ആപ്പിള്‍ ഐ ഫോണിനായുള്ള റജിസ്ട്രേഷന്‍ ഇന്ത്യയില്‍ ആരംഭിച്ചു. ഓണ്‍ലൈനിലൂടെ ഐ ഫോണ്‍ ബുക്ക് ചെയ്യാനുള്ള സേവനമാണ് മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്ലും വൊഡാഫോണും ആരംഭിച്ചിട്ടുള്ളത്.

ഇരു കമ്പനികളും തങ്ങളുടെ വെബ്സൈറ്റുകളിലാണ് മുന്‍‌കൂര്‍ ബുക്കിംഗിനുള്ള സൌകര്യം ഒരുക്കിയിട്ടുള്ളത്. ഐ ഫോണ്‍ എന്ന് ഇന്ത്യയില്‍ എത്തുമെന്നത് സംബന്ധിച്ച് പക്ഷേ ഇരു കമ്പനികളും മൌനം പാലിക്കുകയാണ്.

പുറത്തിറങ്ങിയാല്‍ ഉടന്‍ ഫോണ്‍ സ്വന്തമാക്കാന്‍ മുന്‍‌കൂര്‍ ബുക്കിംഗ് നടത്തണമെന്ന് മാത്രമാണ് ഇരു കമ്പനികളും അഭ്യര്‍ഥിക്കുന്നത്. ഈ വര്‍ഷം തന്നെ ഐ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. സെപ്റ്റംബറിലായ്രിക്കും ഐ ഫോണ്‍ ഔപചാരികമായി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുക എന്ന അഭ്യൂഹം ശക്തമാണ്.

എയര്‍‌ടെല്ലും വൊഡാഫോണും മുന്‍‌കൂര്‍ ബുക്കിംഗ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും 3ജി ടെലിഫോണി ഇന്ത്യയില്‍ അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അന്തിമ തീരുമാനം കൈകൊണ്ടിട്ടില്ല. ഫോണ്‍ എന്ന് പുറത്ത്രങ്ങുമെന്ന് വ്യക്തമാക്കാന്‍ ഇരു കമ്പനികളും തയ്യാറാകാത്തത് ഇതിനാലാണെന്നാണ് സൂചന.

WEBDUNIA| Last Modified ശനി, 28 ജൂണ്‍ 2008 (17:52 IST)

ഏതായാലും ഒരു കാര്യം ഉറപ്പാണ്. തരംഗങ്ങള്‍ സൃഷ്‌ടിക്കാന്‍ ഇന്ത്യന്‍ വിപണിയിലും അധികം വൈകാതെ ഐഫോണ്‍ എത്തിച്ചേരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :