എച്ച് പിയുടെ മിനി ലാപ്‌ടോപ്പ്

PROPRO
ഹ്യൂലറ്റ് പക്കര്‍ഡ്(എച്ച് പി) പുതിയ മിനി ലാപ്‌ടോപ്പ് വിപണിയിലിറക്കാന്‍ ലക്‍ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ ലാപ്‌ടോപ്പ് വില്പനയില്‍ ചെറു കമ്പനികളാണ് വിപണിയില്‍ ആധിപത്യം പുലര്‍ത്തുന്നത്.

വളരെ ചെറിയ അധികം വിലയില്ലാത്ത വെബ്‌ബ്രൌസിംഗിനും ചെറിയ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി നിര്‍മ്മിച്ച ലാപ്‌ടോപ്പുകള്‍ ഈ വര്‍ഷം വിപണിയില്‍ ചലനമുണ്ടാക്കിയിരുന്നു. ഏസര്‍, അസുസ്സ്ടെക് എന്നീ കമ്പനികളാണ് ലാപ്‌ടോപ്പ് വില്പനയില്‍ അമേരിക്കയില്‍ മുന്നില്‍ നില്‍ക്കുന്നത്.

എച്ച് പിയുടെ സ്ലീക് മിനി 1000 ആണ് പുതുതായി വിപണിയിലിറങ്ങുന്നത്. ഇതിന് 400 ഡോളറാണ് വില നിശ്ചയിച്ചിരിക്കുന്നത്. നേരത്തേ വിപണിയിലിറക്കിയ ലാപ്‌ടോപ്പില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് ഇതെന്നാണ് എച്ച് പി അവകാശപ്പെടുന്നത്.

സാന്‍ഫ്രാന്‍സിസ്കോ| WEBDUNIA|
പേഴ്സണല്‍ കം‌പ്യുട്ടര്‍ വില്പനയില്‍ ഇപ്പോഴും അമേരിക്കയില്‍ മുന്നില്‍ നില്‍ക്കുന്നത് എച്ച് പി ആണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :