ഇന്‍റര്‍നെറ്റില്‍ ഒബാമയ്ക്കും വ്യാജന്‍

PTI
സൈബര്‍ ലോകത്ത് ഇപ്പോള്‍ ചൂടുള്ള ചര്‍ച്ച ബരാക് ഒബാമ അമേരിക്കന്‍ പ്രസിഡന്‍റ് പദവി നിരസിച്ചുവെന്ന വാര്‍ത്തകളാണ്. ഒബാമ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ച സൈറ്റിന്‍റെ അതേ മാതൃകയിലുള്ള നിരവധി സൈറ്റുകളില്‍ നിന്ന് ഇത്തരം വ്യാജ വാര്‍ത്തകളും ഈ മെയിലുകളും പ്രചരിക്കുകയാണ്.

എന്നാല്‍, ഇത്തരം സൈറ്റുകള്‍ തുറക്കുന്നത് നിങ്ങളുടെ കമ്പ്യൂട്ടറിനു തന്നെ നാശം വരുത്തിയേക്കുമെന്ന് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചരിത്ര സംഭവമായേക്കുന്ന ഒരു സ്ഥാനാരോഹണത്തെക്കുറിച്ച് ഇന്‍റനെറ്റില്‍ പരതുന്നവരെ ലക്‍ഷ്യമിട്ടാണ് സ്പാമര്‍മാര്‍ ഇത്തരം വ്യാജ ഇ-മെയിലുകള്‍ പടച്ചുവിടുന്നത്. ബ്രേക്കിംഗ് ന്യൂസ് എന്ന തലക്കെട്ടിലാണ് ഇത്തരം മെയിലുകള്‍ കൂടുതലും പ്രത്യക്ഷപ്പെടുന്നത്.

ഇത്തരം മെയിലുകള്‍ തുറക്കുന്നതോടെ ചിലപ്പോള്‍ സ്പാമര്‍മാര്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലുള്ള മുഴുവന്‍ വിവരങ്ങളും ചോര്‍ത്തുന്നതിനും കമ്പ്യൂട്ടര്‍ തന്നെ ഹാക്ക് ചെയ്യുന്നതിനും കഴിയുമെന്ന് സുരക്ഷാ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കുന്നു. സമീപകാലത്ത് ഏറ്റവും വിനാശകാരിയായ വ്യാജ ഇ-മെയിലുകള്‍ പരത്തുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ച ‘സ്റ്റോം വോം‘ തന്നെയാണ് ഇതിനും പിന്നിലെന്നാണ് അമേരിക്കന്‍ സുരക്ഷാ ഏജന്‍സികള്‍ കരുതുന്നത്.

മെല്‍ബണ്‍| WEBDUNIA| Last Modified ചൊവ്വ, 20 ജനുവരി 2009 (15:39 IST)
അതിനാല്‍ പരിചിതമല്ലാത്ത മെയിലുകള്‍ നിരസിക്കുകയോ ഡിലിറ്റ് ചെയ്യുകയോ വേണമെന്നാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :