ഇന്ത്യയിലെ എസ്എംഎസ് വിപുലപ്പെടുത്താന്‍ ഗൂഗിള്‍

മുംബൈ| WEBDUNIA|
ഇന്‍റര്‍നെറ്റ് ഭീമന്‍ ഗൂഗിള്‍ ഇന്ത്യയിലെ എസ് എം എസ് സേവനം വിപുലപ്പെടുത്തുന്നു. നേരത്തെ ഉണ്ടായിരുന്ന എസ് എം എസ് സേര്‍ച്ച് സംവിധാനത്തില്‍ കൂടുതല്‍ മേഖലകളും വിഷയങ്ങളും ഉള്‍ക്കൊള്ളിച്ചാണ് പുതിയ ഗൂഗിള്‍ എസ് എം എസ് സേവനം ലഭ്യമാക്കുന്നത്. ഉപയോക്താക്കളെ ആകര്‍ഷിക്കാനായി ഐ പി എല്‍ ക്രിക്കറ്റ്, ഉല്‍പ്പന്നങ്ങളുടെ വില എന്നിവയെല്ലാം പുതിയ എസ് എം എസ് സേവനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ 2007 ലാണ് ഗൂഗിള്‍ ആദ്യമായി എസ് എം എസ് സേര്‍ച്ച് സേവനം തുടങ്ങിയത്. സേവനം പുതുക്കിയതിനോടൊപ്പം എസ് എം എസ് ചെയ്യാനുള്ള നമ്പറും മാറ്റിയിട്ടുണ്ട്. പുതുക്കിയ നമ്പര്‍ 9-77-33-00000 ആണ്. ഗൂഗിളിന്‍റെ ഈ സേവനം ലഭ്യമാക്കാനായി പ്രീമിയം ചാര്‍ജ് നല്‍കേണ്ടതില്ല. വിവരങ്ങള്‍ ലഭിക്കാനായി സന്ദേശം അയക്കുമ്പോള്‍ കേവലം എസ് എം എസിന്‍റെ ചാര്‍ജ് മാത്രം നല്‍കിയാല്‍ മതി.

ക്രിക്കറ്റ് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ ‘ക്രിക്’ എന്ന് ടൈപ്പ് ചെയ്ത് 9-77-33-00000 നമ്പറിലേക്ക് എസ് എം എസ് ചെയ്താല്‍ മതി. ഇതേ പോലെ ഐപി‌എല്‍ വിവരങ്ങള്‍ക്കായി ‘ക്രിക് ഐപിഎല്‍’ ടൈപ് ചെയ്ത് മെസേജ് അയക്കാം. ഗൂഗിളിന്‍റെ പുതിയ സംവിധാനം എസ് എം എസ് മേഖലയില്‍ വന്‍ മുന്നേറ്റം നടത്തുമെന്ന് ഗൂഗിളിന്‍റെ എസ് എം എസ് മേധാവി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :