ഇന്ത്യന്‍ ഹാക്കറെ തെരയുന്നു

PROPRO
സൈബര്‍കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പിന്‌ പിന്നില്‍ ഇന്ത്യന്‍ ഹാക്കറാണെന്ന്‌ ആരോപണം.

ബ്രിട്ടണിലെ പ്രമുഖ ഹോട്ടല്‍ ശ്യംഖലയുടെ ഓണ്‍ലൈന്‍ ബുക്കിങ്ങ്‌ സംവിധാനത്തില്‍ നുഴഞ്ഞ്‌ കയറി 2.8ദശലക്ഷം പൗണ്ട്‌ തട്ടിച്ച സംഭവത്തിലാണ്‌ തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത ഇന്ത്യന്‍ ഹാക്കര്‍ പ്രവര്‍ത്തിച്ചതായി പ്രചാരണം.

എട്ട്‌ ദശലക്ഷം പേരുടെ വ്യക്തി വിവരങ്ങള്‍ ഇന്ത്യന്‍ ഹാക്കര്‍ ചോര്‍ത്തിയെടുത്ത്‌ റഷ്യന്‍ മാഫിയ നിയന്ത്രിക്കുന്ന അധോലോകത്തിന്‌ നല്‌കി എന്നാണ്‌ വാര്‍ത്ത. കേസ്‌ അന്വേഷിക്കുന്ന സ്‌കോട്ട്‌ലാന്‍റ് യാഡ്‌ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ‌വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്‌.

ഇന്ത്യക്കാരാനായ ഹാക്കര്‍ എങ്ങനെയാണ്‌ ഈ സംഭവത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്‌ എന്ന്‌ ഇനിയും വ്യക്തമല്ല. ഈ തട്ടിപ്പിനെ കുറിച്ച്‌ ഹോട്ടല്‍ ശ്യംഖല പൊലീസിന്‌ പരാതിപെട്ടതായും വ്യക്തമല്ല.

ലണ്ടന്‍| WEBDUNIA|
ഹോട്ടലിന്‍റെ ഉപഭോക്താക്കളുടെ പട്ടികയില്‍ ഉള്ളവരുടെ ക്രഡിറ്റ്‌ കാര്‍ഡ്‌ രേഖകള്‍ അടക്കമുള്ള സ്വകാര്യ വിവരങ്ങളാണ്‌ മോഷ്ടിക്കപ്പെട്ടത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :