ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ദേഷ്യം പ്രകടിപ്പിക്കുന്നവര്‍ ഇന്ത്യക്കാരാണെന്ന് പഠനം. കോപിച്ചും പൊട്ടിത്തെറിച്ചും മുന്നേറുന്ന ഇന്ത്യക്കാര്‍ പക്ഷേ പ്രണയം പ്രകടിപ്പിക്കുന്ന കാര്യത്തില്‍ ഏറെ പിന്നിലാണ്. സോഷ്യല്‍ മീഡിയയില്‍ സ്റ്റിക്കറുകളും സ്മൈലികളും ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.
ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ദേഷ്യം പ്രകടിപ്പിക്കുന്നത് യു എസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. കാനഡ, ജപ്പാന്‍, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും ദേഷ്യക്കാരുടെ പട്ടികയിലുണ്ട്.
പ്രണയവും കരുതലും ഫേസ്ബുക്കില്‍ പ്രകടിപ്പിക്കുന്നതില്‍ ഇന്ത്യക്കാര്‍ പിശുക്കുകാട്ടുന്നു എന്നാണ് പഠനം പറയുന്നത്. പ്രണയം പ്രകടിപ്പിക്കാന്‍ ഫേസ്ബുക്ക് സ്റ്റിക്കറുകള്‍ ഉപയോഗിക്കുന്നവരില്‍ ഏറ്റവും മുന്നില്‍ റഷ്യക്കാരാണ്.
എന്നാല്‍ ഫേസ്ബുക്കില്‍ സ്മൈലികള്‍ ഇട്ട് ചിരിക്കാനും ഒപ്പം സങ്കടം പ്രകടിപ്പിക്കാനും ഇന്ത്യക്കാര്‍ പിന്നിലല്ല. ഓസ്ട്രേലിയ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ദുഃഖം ഏറ്റവും കൂടുതല്‍ പ്രകടിപ്പിക്കുന്നവര്‍.