ഇനി ഓണ്‍ലൈന്‍ ടീച്ചര്‍മാരുടെ കാലം

കൊച്ചി| WEBDUNIA|
സാങ്കേതികലോകം വളര്‍ന്നതോടെ വിദ്യാഭ്യാസ മേഖലയും പഠനവും പഠിപ്പിക്കലുമൊക്കെ ഏറെ മാറിയിരിക്കുന്നു. വേഗതയേറിയ ബ്രോഡ് ബാന്‍ഡ് സേവനങ്ങള്‍ വ്യാപകമായതോടെ ഇ-ടീച്ചിംഗ് എന്നൊരു തൊഴില്‍ തന്നെ നിലവില്‍ വന്നിട്ടുണ്ട്. നേരത്തെ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും നിലവില്‍ വന്ന ഓണ്‍ലൈന്‍ ടീച്ചിംഗ് അടുത്തിടെയാണ് ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രചാരം നേടിയത്.

അതെ, ഇ-ടീച്ചിംഗില്‍ ലോക കുതിപ്പിനൊപ്പം കേരളവും മുന്നേറുകയാണ്. കേരളത്തിലെ നിരവധി വീട്ടമ്മമാര്‍ ഓണ്‍ലൈന്‍ ടീച്ചിംഗ് നടത്തുന്നവരാണ്. കേരളത്തില്‍ ഓണ്‍ലൈന്‍ ടീച്ചിംഗ് നടത്തുന്നവര്‍ പതിമൂന്ന് വര്‍ഷം മുമ്പത്തേക്കളും ഇരട്ടി കണ്ട് വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കേരളത്തിലെ അഭ്യസ്ഥവിദ്യര്‍ക്ക്‌ മറ്റു ജോലിയോടൊപ്പം അധിക വരുമാനമുണ്ടാക്കാനുള്ള അവസരമാക്കി ഇ-ടീച്ചിംഗും, ഓണ്‍ലൈന്‍ ട്യൂഷനും ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കണക്ക്‌, സയന്‍സ്‌ വിഷയങ്ങള്‍, അക്കൗണ്ടന്‍സി, ഇംഗ്ലീഷ്‌, ഹിന്ദി എന്നീ വിഷയങ്ങളില്‍ കേരളത്തിലെ അധ്യാപകര്‍ക്ക്‌ ആഗോളതലത്തില്‍ വന്‍ ഡിമാന്‍ഡാണ്‌. വിദേശ രാജ്യങ്ങളിലെ സമയവ്യത്യാസം പ്രയോജനപ്പെടുത്തിക്കൊണ്ട്‌ നാം വെറുതെ ചെലവഴിക്കുന്ന ഏതാനം മണിക്കൂറുകള്‍ ഓണ്‍ലൈന്‍ ട്യൂഷന്‌ വേണ്ടി ചെലവഴിച്ചാല്‍ മണിക്കൂറിന്‌ മുന്നൂറു രൂപ മുതല്‍ അറുനൂറ്‌ രൂപ വരെ വരുമാനം നേടാനാകും.

അധ്യാപന കലയില്‍ താത്‌പര്യമുള്ള ആര്‍ക്കും ഈ അവസരം ഉപയോഗപ്പെടുത്താം. ബി എഡ്‌, പോസ്റ്റ്‌ ഗ്രാജ്യുവേറ്റ്‌, വിദ്യാര്‍ത്ഥികള്‍, മറ്റ്‌ ജോലിക്കാര്‍, റിട്ടയര്‍ ചെയ്‌തവര്‍ തുടങ്ങിയവര്‍ക്കെല്ലാം ഇ-ടീച്ചിംഗ്‌ സാധ്യത നിലനില്‍ക്കുന്നുണ്ട്‌. പ്രത്യേക വിഷയങ്ങളില്‍ വൈദഗ്‌ധ്യം നേടിയിട്ടുള്ളവര്‍ക്ക്‌, കമ്പ്യൂട്ടര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗത്തിലുംകൂടി പ്രാവീണ്യം നേടിയാല്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ ആരംഭിക്കാന്‍ കഴിയും.

വിദേശ രാജ്യങ്ങളിലെ കുട്ടികള്‍ക്ക് പുറമെ ഇന്ത്യക്കകത്തെ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ വഴി ക്ലാസെടുക്കുന്ന നിരവധി അധ്യാപകര്‍ കേരളത്തിലുണ്ട്. ഇത്തരത്തില്‍ ക്ലാസ് നടത്തുന്നതിനായി പ്രത്യേക ഓഫീസും സംവിധാനങ്ങളും തുടങ്ങുന്നവരും കുറവല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :