എവറസ്റ്റ് കീഴടക്കുന്ന പര്‍വതാരോഹകര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. എവറസ്റ്റ് കൊടുമുടിയുടെ മുകളില്‍ നിന്നു മൊബൈല്‍ ഫോണിലൂടെ എന്തും ലോകത്തോട് വിളിച്ചു പറയാം. അതെ, എവറസ്റ്റും ലോകവും തമ്മില്‍ കണക്ടഡ് ആകാന്‍ പോകുന്നു. എവറസ്റ്റ് കൊടുമുടിയില്‍ മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാക്കാനുള്ള തയാറെടുപ്പിലാണു നേപ്പാള്‍ ടെലികോം.
എവറസ്റ്റില്‍ സമുദ്ര നിരപ്പില്‍ നിന്ന് 5160 മീറ്റര്‍ ഉയരത്തില്‍ ഗൊരാക് ഭാഗത്തു സ്ഥാപിക്കുന്ന ആന്‍റിന വഴി 8848 മീറ്റര്‍ ഉയരമുള്ള കൊടുമുടിക്കു മുകളിലും മൊബൈല്‍ ഫോണ്‍ സേവനം ലഭ്യമാക്കാനാകുമെന്നാണ് നേപ്പാള്‍ ടെലികോമിന്‍റെ പ്രതീക്ഷ.