ആത്മഹത്യക്ക് കാരണം നെറ്റും മൊബൈലും

WEBDUNIA| Last Modified തിങ്കള്‍, 30 ജൂണ്‍ 2008 (16:34 IST)

കാണ്‍പൂര്‍ കാണ്‍പൂര്‍ ഐഐടിയിലെ വര്‍ധിച്ചുവരുന്ന വിദ്യാര്‍ത്ഥി ആതമഹത്യകള്‍ക്ക് കാരണം മൊബൈല്‍ ഫോണിന്‍റെയും ഇന്‍റര്‍നെറ്റിന്‍റെയും അമിത ഉപയോഗമാണെന്ന് ഐഐടി അധികൃതര്‍ വ്യക്തമാക്കി. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായാണ് ഐഐടി അധികൃതര്‍ ഇത്തരമൊരു വിശദീകരണം നല്‍കിയത്.

കാണ്‍പൂര്‍ ഐഐടിയില്‍ ഇതുവരെ ആറു വിദ്യാര്‍ത്ഥികള്‍ ആതമഹത്യ ചെയ്തിട്ടുണ്ട്. ആശയ വിനിമയ സൌകര്യങ്ങള്‍ കൂടിയതോടെ വിദ്യാര്‍ത്ഥികള്‍ കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപെടാനായി കൂടുതല്‍ സമയം ചെലവിടുന്നു. ഇത്തരത്തില്‍ പഠനത്തിനുളള സമയം അപഹരിക്കപ്പെടുന്നതു മൂലം പരീക്ഷ വേളയില്‍ സമ്മര്‍ദ്ദത്തിനടിപ്പെടുകയും ആതമഹത്യയിലേയ്ക്ക് തിരിയുകയും ചെയ്യുന്നു എന്നാണ് ഐഐടി അധികൃതരുടെ വാദം.

നിരന്തരം ഇന്‍റര്‍നെറ്റിന്‍റെ ലോകത്ത് സഞ്ചരിക്കുന്ന വിദ്യാര്‍ത്ഥികളുടെ മനസ്സിനെ ഒരേസമയം ഒട്ടേറെ ചിന്തകളാണ് നയിക്കുന്നത്.നെറ്റിലൂടെ ലഭിക്കുന്ന പുതിയ അറിവുകളും മറ്റും നല്ലതും മോശമവുമായ കാര്യങ്ങളിലേയ്ക്ക് വിദ്യാര്‍ത്ഥികളെ നയിക്കാനിടയുണ്ട്. ഇതെല്ലാം പഠിക്കാനുളള വിലപ്പെട്ട സമയം അപഹരിക്കുന്നതായും ഐഐടി അധികൃതര്‍ വ്യക്തമാക്കി.

കാണ്‍പൂര്‍ ഐഐടിയിലെ പൂര്‍വ വിദ്യാര്‍ത്ഥി ഉമേന്ദ്ര ഭരതാണ് ഐഐടിയില്‍ വര്‍ധിച്ചുവരുന്ന ആതമഹത്യക്ക് കാരണം തേടി അധികൃതരെ സമീപിച്ചത്. ഐഐടി വിദ്യാര്‍ത്ഥിനിയായിരുന്ന റിതിക ടോയ ചാറ്റര്‍ജി കഴിഞ്ഞ മാസം ആതമഹത്യ ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :