Last Modified വ്യാഴം, 25 ഏപ്രില്‍ 2019 (12:50 IST)
ഉപഭോക്താക്കളുടെ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന സംവിധാനവുമായി വാട്സ്ആപ് രംഗത്ത്. ഏറ്റവും ജനപ്രിയമായ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപിൽ ഇനി മുതൽ വ്യക്തികളുടെ ചാറ്റിന്റെ സ്ക്രീൻഷോറ്റ് എടുക്കാനാവില്ല. ഉപഭോക്താക്കളുടെ സുരക്ഷ മുന്നിൽക്കണ്ടാണ് വാട്സ്ആപ്പിന്റെ പുതിയ സംവിധാനം വരുന്നതെന്നാണ് റിപ്പോർട്ട്.
നിലവിൽ ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ലഭിക്കുന്ന സ്വകാര്യ സംഭാഷണങ്ങളുടെ സ്ക്രീൻ ഷോറ്റ് എടുക്കാനും അത് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും കഴിയുമായിരുന്നു. പുതിയ സംവിധാനം നിലവിൽ വന്നാൽ പിന്നെ അത് സാധിക്കില്ലെന്നാണ് വിവരം.
വാട്സ്ആപ്പിന്റെ 2.19.71 അപ്ഡേറ്റിലാണ് ഈ പുതിയ മാറ്റം കൊണ്ടുവരുന്നത്. ഫിംഗർ പ്രിന്റ് വെരിഫിക്കേഷൻ ഓൺ ആക്കിയാൽ പിന്നെ ഉപഭോക്താക്കൾക്ക് അവരുടെ ഫോണിൽ വാട്സ്ആപ്പ് മെസേജുകളുടെ സ്ക്രീൻഷോട്ടുകൾ എടുക്കാൻ സാധിക്കില്ല.
പുതുതായി വരാനിരിക്കുന്നത് ഫിംഗർ പ്രിന്റ് സ്കാനർ ഉപയോഗിച്ചുള്ള വാട്സ്ആപ് വെരിഫിക്കേഷൻ സംവിധാനമാണ്. ഈ ഫീച്ചർ ആക്റ്റിവേറ്റ് ചെയ്യുന്നതോടുകൂടി വാട്സ്ആപ്പ് മെസേജുകൾ സ്ക്രീൻ ഷോട്ട് ചെയ്യുന്നത് തടയാൻ സാധിക്കും.