Rijisha M.|
Last Modified വ്യാഴം, 10 മെയ് 2018 (18:01 IST)
ബീജിംഗ്: ഷവോമിയുടെ ഏറ്റവും പുതിയ ബജറ്റ് സ്‌മാർട്‌ഫോൺ റെഡ്‌മി എസ് 2 ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. 999 യുവാനാണ് (ഏകദേശം 10,600 രൂപ) ചൈനയിൽ ഫോണിന്റെ അടിസ്ഥാന മോഡലിന്റെ വില. പിങ്ക്, ഗ്രേ, സ്വർണം നിറങ്ങളിലാണ് ഫോൺ പുറത്തിറക്കുന്നത്.
ഉപയോക്താക്കൾക്ക് പുതുമ നൽകുന്ന കാര്യത്തിൽ ഷവോമി എന്നും മുന്നിൽ തന്നെയാണ്. അതുപോലെ തന്നെ എസ് 2-വിലും സെൽഫി പ്രേമികൾക്ക് ആശ്വാസകരമാകുന്ന ഫീച്ചറുകളാണുള്ളത്. പോർട്രെയ്‌റ്റുകൾക്കായി എഐ പോർട്രെയ്‌റ്റ് മോഡും ഒപ്പം എഐ ഫെയ്‌സ് റെക്കഗ്നിഷനും സെൽഫി ക്യാമറയ്‌ക്കുണ്ട്.
5.99 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്‌പ്ലേയോടുകൂടി വിപണിയിലെത്തിയ ഫോണിന് 3 ജിബി, 4 ജിബി റാം 32 ജിബി 64 ജിബി സ്‌റ്റോറേജ് എന്നിങ്ങനെയാണുള്ളത്. കൂടാതെ മൈക്രോ എസ്‌ഡി കാർഡ് സൗകര്യവുമുണ്ടാകും. 3080 mAh ആണ് ബാറ്ററി കപ്പാസിറ്റി. ക്യാമറയ്‌ക്ക് പിറകിലായി വെർട്ടിക്കലായി ക്രമീകരിച്ചിട്ടുള്ള ഡ്യുവൽ ക്യാമറയാണ്. 12 എംപി 5 എംപി സെൻസറുകളാണിതിലുള്ളത്.
ഡ്യുവൽ സിം, ബ്ലൂടൂത്ത് വൈഫൈ, ഫിങ്കർപ്രിന്റ് സ്‌കാനർ തുടങ്ങിയവയും ഫോണിലുണ്ട്. അതേസമയം, റെഡ്‌മി എസ് 2 ഇന്ത്യയിൽ അവതരിപ്പിക്കുന്നത് എപ്പോഴാണെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.