വെബ്‌ദുനിയ ലേഖകൻ|
Last Modified ബുധന്‍, 11 ഡിസംബര്‍ 2019 (15:59 IST)
തങ്ങളുടെ ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോണായ രെഡ്മി കെ30യെ ഷവോമി ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. 4G, 5G എന്നിങ്ങനെ രണ്ട് പതിപ്പുകളിലായി പല വേരിയന്റുകളായാണ് സ്മർട്ട്ഫോണിനെ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ 4G വേരിയന്റ് മാത്രമായിരിക്കും ഇന്ത്യൻ വിപണിയിൽ എത്തുക. ഇക്കാര്യത്തിലും കമ്പനി സ്ഥിരീകരണം നൽകിയിട്ടില്ല.
6.67 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. സോണിയുടെ ഐഎംഎക്സ് 686 സെൻസർ കരുത്ത് പകരുന്ന 64 മെഗാപിക്സൽ
സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് ഫോണിന്റെ എടുത്തുപറയേണ്ട ഒരു സവിഷേഷത. 120 ഡിഗ്രി വൈഡ് ആംഗിൾ ക്യാമറയും, 5 മെഗപിക്സലിന്റെ മാക്രോ സെൻസറും, 2 മെഗാപിക്സലിന്റെ ഡെപ്ത് സെൻസറും അടങ്ങുന്നതാണ് ക്വാഡ് റിയർ ക്യാമറ. ഡ്യുവൽ സെൽഫി ക്യാമറയാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 730 ജി പ്രൊസസറാണ് 4G പതിപ്പിന് കരുത്ത് പകരുന്നത്. സ്നാപ്ഡ്രാഗൺ 765 പ്രൊസസറാണ് 5G പതിപ്പിൽ ഒരുക്കിയിരിക്കുന്നത്. ആൻഡ്രോയിഡ് 10ലാണ് ഇരു പതിപ്പുകളും പ്രവർത്തിക്കുക. 6ജിബി റാം 64 ജിബി സ്റ്റോറേജ്, 6ജിബി 128ജിബി, 8ജിബി 128ജിബി, 8ജിബി 256ജിബി എന്നിങ്ങനെ നാല് വേരിയന്റുകൾ വീതം, 4G, 5G പതിപ്പുകളിൽ ഉണ്ട്. ഏകദേശം 20,000 രൂപയാണ് 5G പതിപ്പിലെ അടിസ്ഥാന വേരിയന്റിന്റെ വില, 4G പതിപ്പിൽ ഇത് 16,000 രൂപയാണ്.