കൈയബദ്ധം പറ്റിയതാണോ ? പേടിക്കേണ്ട... വാട്ട്സ്‌ആപ്പില്‍ ഇനി ആ പണി കിട്ടില്ല!

വാട്ട്സ്ആപ്പില്‍ ഇനി ആ അബദ്ധം പറ്റില്ല

സജിത്ത്| Last Updated: തിങ്കള്‍, 17 ഏപ്രില്‍ 2017 (11:24 IST)
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന പലര്‍ക്കും പറ്റുന്ന ഒരു അബദ്ധമാണ് കോണ്‍ടാക്റ്റോ, ഗ്രൂപ്പോ മാറി ടെക്സ്റ്റും ചിത്രങ്ങളും വീഡിയോകളും പോകുകയെന്നത്. എന്നാല്‍ അങ്ങനെ പണി കിട്ടിയവര്‍ക്ക് ഒരു ആശ്വാസവാര്‍ത്ത. ഇനി മുതല്‍ അയച്ച സന്ദേശം എഡിറ്റ് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ സാധിക്കുന്ന ഫീച്ചര്‍ വാട്ട്സ്‌ആപ്പില്‍ ലഭ്യമാകും. കുറച്ചുകാലം മുമ്പ് ചിലർക്ക് മാത്രം കിട്ടിയിരുന്ന ഈ സൗകര്യം ഉടൻ തന്നെ ഏവർക്കും ലഭ്യമാക്കാൻ ഒരുങ്ങുകയാണ് കമ്പനിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഐഫോണിലായിരുന്നു ഈ ഫീച്ചര്‍ ആദ്യം വന്നത്. പിന്നീട് വാട്ട്‌സ്‌ആപ്പിന്റെ വെബ് പതിപ്പിലും എത്തി. എന്നാല്‍ ഭൂരിഭാഗം ഉപയോക്താക്കളുള്ള ആന്‍ഡ്രോയ്ഡില്‍ ഈ സേവനം ലഭ്യമായിരുന്നില്ല. എന്നാല്‍ ഇനിമുതല്‍ അയച്ച സന്ദേശം തെറ്റിപ്പോയെന്നോ ആളുമാറി പോയെന്നോ തോന്നിയാല്‍ അഞ്ചുമിനിറ്റിനകം ഡിലീറ്റ് ചെയ്യാന്‍ സാധിക്കുമെന്നാണ് ചില ടെക് സൈറ്റുകള്‍ നല്‍കുന്ന വിവരം. ടെക്സ്റ്റ് മെസേജുകൾ എഡിറ്റ് ചെയ്യാനും ഇതിലൂടെ കഴിയുമെന്നതും വലിയ പ്രത്യേകതയാണ്.

മറ്റൊരു തകര്‍പ്പന്‍ ഫീച്ചറും വാട്ട്സ്‌ആപ്പ് നടപ്പാക്കുന്നുണ്ട്. ഫോണ്ട് ഷോർട്ട്കട്ടുകളാണ് ഉടൻ തന്നെ വാട്ട്സ്‌ആപ്പില്‍ വരുന്നത്. ഇതു വരുന്നതോടെ ടെക്സ്റ്റ് മെസേജിൽ ബോൾഡ്, ഇറ്റാലിക്സ്, സ്ട്രൈക് ഫീച്ചറുകൾ ലഭ്യമാകാന്‍ ഇനി ഷോർട്ട്കട്ട് ഉപയോഗിക്കാനും കഴിയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :