രേണുക വേണു|
Last Modified ബുധന്‍, 31 മെയ് 2023 (12:36 IST)
Whats App Audio Status: വാട്‌സ്ആപ്പ് വോയിസ് സ്റ്റാറ്റസ് (ശബ്ദ സന്ദേശം) സൗകര്യം ആന്‍ഡ്രോയ്ഡുകളിലും ഐ ഫോണ്‍ ഡിവൈസുകളിലും ലഭ്യമായി തുടങ്ങി. വാട്‌സ്ആപ്പ് അപ്ലിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്താല്‍ ഇനി നിങ്ങളുടെ ശബ്ദവും സ്റ്റാറ്റസ് ആയി ഇടാം. ശബ്ദ സന്ദേശം സ്റ്റാറ്റസ് ആയി ഇടാനുള്ള ഫീച്ചര്‍ പുറത്തിറക്കുമെന്ന് മാര്‍ച്ചില്‍ വാട്‌സ്ആപ്പ് അറിയിച്ചിരുന്നു.
വോയിസ് സ്റ്റാറ്റസിടാന്‍ ചെയ്യേണ്ടത് ഇങ്ങനെ:
വാട്‌സ്ആപ്പിലെ 'Status' ഐക്കണില്‍ ആദ്യം ക്ലിക്ക് ചെയ്യുക
അതിനുശേഷം 'Pencil' ഐക്കണ്‍ ക്ലിക്ക് ചെയ്യണം
അപ്പോള്‍ സ്‌ക്രീനിന്റെ താഴെ വലത് വശത്ത് മൂലയിലായി 'മൈക്ക്' ഓപ്ഷന്‍ കാണാം
മൈക്ക് ഓപ്ഷനില്‍ ഹോള്‍ഡ് ചെയ്താല്‍ നിങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യപ്പെടും
30 സെക്കന്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ആണ് ഒറ്റത്തവണ സ്റ്റാറ്റസ് ഇടാന്‍ സാധിക്കുക