സ്മാർട്ട്ഫോൺ ചാർജിംഗിലെ ഹുസൈൻ ബോൾട്ട്, വാർപ് ചാർജ് 30യുമയി വൺപ്ലസ് !

സുമീഷ് ടി ഉണ്ണീൻ| Last Modified ബുധന്‍, 19 ഡിസം‌ബര്‍ 2018 (18:56 IST)
അതിവേഗ ചർജിംഗിൽ പുതിയ ടെക്കനോളജിയെ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺ പ്ലസ്. വാർപ്പ് ചാർജ് 30 എന്ന് പേരിട്ടിരിക്കുന്ന പുതിയ തിവേഗ ചാർജിംഗ് അഡാപ്റ്റർ വൺപ്ലസിന്റെ 6Tമൿലാരൻ എഡിഷനൊപ്പമാണ് വിപണിയിൽ അവതരിപ്പിച്ചത്.

30 വാട്ട് അതിവേഗ ചർജിംഗ് വിഭാഗത്തിൽ തങ്ങളെ വെല്ലാൻ മറ്റാരുമില്ല എന്നാണ് വൺപ്ലസിന്റെ അവകാശവാദം. ഫോൺ ഒരു ദിവസം മുഴുവൻ പ്രവർത്തിപ്പിക്കാനാവശ്യമായ ചാർജ് വെറും 20 മിനിറ്റുകൾ കൊണ്ട് നൽകും എന്നതാണ് അഡാപ്റ്ററിന്റെ പ്രത്യേകത.

സയൻസ് ഫിക്ഷൻ സിനിമകളിലെ ബഹിരാകാശ വാഹനങ്ങളുടെ അതിവേഗ ബട്ടണാണ് വാർപ്, വേഗത സൂചിപിക്കുന്നതിനാണ് ഈ പേര് നൽകിയിരിക്കുന്നത്. 30 എന്നത് അഡാപ്റ്ററിന്റെ വാട്ട് സൂചിപ്പിക്കുന്നത്. മറ്റു അതിവേഗ ചാർജറുകളുടെതിളെ പ്രധാന പ്രശ്നമായ ഹീറ്റിംഗ് പ്രോബ്ലം വാർപ് ചർജ് 30യിൽ ഉണ്ടാകില്ലാ എന്നാണ് വൺ പ്ലസ് അവകശപ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :