52 മെഗാപിക്സൽ ക്യാമറ, സ്നാപ്ഡ്രാഗൺ 855 ചിപ്‌സെറ്റ്, സോണി എക്സ്പീരിയ X24 അത്ഭുതപ്പെടുത്തും !

Last Modified ചൊവ്വ, 5 ഫെബ്രുവരി 2019 (17:03 IST)
ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളിലൊന്നയിരിക്കും സോണിയുടെ എക്സ്പീരിയ X24. ആഗോള തലത്തിൽ തന്നെ ഈ ഫോണിനെ കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ എന്നുതന്നെ പറയാം. ഫോണിനെ കുറിച്ച് അധികം വിവരങ്ങൾ ഒന്നു പുറത്തുവന്നിട്ടില്ല എങ്കിലും വന്ന വിവരങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്.

52 മെഗാപിക്സൽ ക്യാമറ കരുത്തോടെയാണ് സ്മാർട്ട്ഫോൺ എത്തുന്നത് എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന വിവരം. ഡി എസ് എൽ ആർ ക്യാമറയുടെ മികവു നൽകുന്ന ചിത്രങ്ങൾ ഫോണിലൂടെ പകർത്താനാകും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.16 മെഗപിക്സലിന്റെ ടെലെഫോട്ടോ ലെൻസും പിന്നിലെ ട്രൈ ക്യാമറയിൽ ഉൾപ്പെടുന്നുണ്ട്.

21:9 ആസ്പക്ട് റേഷ്യോവിലുള്ള 6.5 ഇഞ്ച് ഒ എൽ ഇ ഡി ഡിസ്‌പ്ലേയാണ് ഫോണിൽ ഉണ്ടവുക. ക്വാൽകോമിന്റെ ഏറ്റവും പുതിയ കരുത്തുറ്റ സ്നാപ്ഡ്രാഗൺ 855 പ്രൊസസർ ചിപ്സെറ്റാണ് ഫോണിന് കരുത്ത് പകരുക എന്നതാണ് മറ്റൊരു സവിശേഷത. 4000 എം എ എച്ചാണ് പ്രതീക്ഷിക്കപ്പെടുന്ന ബാറ്ററി ബാക്കപ്പ്.
ഈ വർഷത്തെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലായിരികും ഫോൺ അവതരിപ്പിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :