സജിത്ത്|
Last Modified വ്യാഴം, 23 ഫെബ്രുവരി 2017 (14:57 IST)
ലോകത്തിലെ ഏറ്റവും സ്പീഡ് കൂടിയ എസ്ഡി കാര്‍ഡുമായി ജാപ്പനീസ് ടെക് കമ്പനിയായ സോണി രംഗത്ത്.
SF-G UHS-II SD യുടെ ഡബിളും റീഡ്/റൈറ്റ് എന്നിവയില്‍ 300എംബി/സെക്കന്‍ഡ്, 299എംബി/സെക്കന്‍ഡ് എന്നിവയും ഉള്‍പ്പെടുത്തിയാണ് നിലവിലെ ഏറ്റവും സ്പീഡ് കൂടിയ എസ്‌ഡി കാര്‍ഡ് സോണി പുറത്തിറക്കിയിരിക്കുന്നത്.
32ജിബി, 64ജിബി, 128ജിബി എന്നിങ്ങനെയുള്ള മൂന്നു വേരിയന്റുകളിലാണ് ഈ എസ്‌ഡി കാര്‍ഡ് ലഭ്യമാകുക. വാട്ടര്‍ പ്രൂഫ്, ഷോക്ക്പ്രൂഫ്, എക്‌സ്‌റേ പ്രൂഫ്, ടെമ്പറേച്ചര്‍ റെസിസ്റ്റന്റ് എന്നീ സവിശേഷതകള്‍ ഈ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഈ കാര്‍ഡിന്റെ വിലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.