Last Modified ശനി, 4 മെയ് 2019 (13:18 IST)
സ്മർട്ട്ഫോൺ വിപണിയിൽ ഷവോമിയ്ക്ക് കടുത്ത മത്സരം സൃഷ്ടിക്കാൻ തന്നെയാണ് റിയൽമി ഒരുങ്ങുന്നത്. ഷവോമി വിപണിയിലിറക്കുന്ന ഓരോ സ്മാർട്ട്ഫോണുകൾക്കും മികച്ച കൌണ്ടർ സ്മാർട്ട്ഫോണുകളെ എത്തിച്ച് വിപണി പിടിക്കുകയാണ് റിയൽമി. ഇപ്പോഴിത ഏറെ പ്രത്യേകതകളുമായി
റിയൽമി X എന്ന ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിനെ റിയൽമി വിപണിയിലെത്തിക്കാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.
ചൈനീസ് വിപണിയിലാരിരിക്കും ഫോൺ ആദ്യം അവതരുപ്പിക്കുക.
മെയ് 15ന് റിയമി 3 പ്രോയെയോ, റിയൽമി Xനെയോ കമ്പനി വിപണിയിൽ അവതരിപ്പിക്കും എന്നാണ് റിപ്പോർട്ടുകൾ. റെഡ്മി X
സ്മാർട്ട്ഫോൺ വിപണിയിലെത്തും എന്ന് വാർത്തകൾ പ്രചരിച്ചപ്പോൾ തന്നെ റിയൽമി X അണിയറയിൽ ഒരുങ്ങുന്നതായി റിയൽമി മേധാവി വ്യക്തമാക്കിയിഒരുന്നു.
റിയൽമിയുടേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന സ്മാർട്ട്ഫോൺ എന്ന പേരിൽ ചില പ്രൊമോ വീഡിയോകളും ചിത്രങ്ങളും ലീക്കായിട്ടുണ്ട്. ഇത് റിയൽമി Xന്റേതാണ് എന്നാണ് കരുതപ്പെടുന്നത്. നോച്ച് ലെസ് ഫുൾ വ്യു ഡിസ്‌പ്ലേയും പോപ്പ് സെൽഫി ക്യാമറയുമാണ് ഫോണിൽ ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. ക്വാൽകോമിന്റെ 730 എസ് ഒ സി പ്രൊസസറും, 48 മെഗാപിക്സലിന്റെ പ്രൈമറി റിയർ ക്യാമറയും ഫോണിൽ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
റിയൽമി Xന് ശേഷം അധികം വൈകാതെ തന്നെ റിയൽമി X Proയെയും കമ്പനി വിപണിയിൽ എത്തിക്കും എന്നും റിപ്പോർട്ടുകൾ ഉണ്ട്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 855 പ്രോസസറാണ് പ്രോയിൽ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ ഇരു ഫോണുകളും എപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തും കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.