പോണ്‍ വൈറസ് പരക്കുന്നു, ഫേസ്ബുക്ക് ഉപയോക്താക്കള്‍ കരുതിയിരിക്കുക

VISHNU N L| Last Modified വ്യാഴം, 11 ജൂണ്‍ 2015 (16:30 IST)
ഇന്ത്യന്‍ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ഭീഷണിയായി രാജ്യമെമ്പാടും പോണ്‍ വൈറസ് പരക്കുന്നതായി റിപ്പോര്‍ട്ട്.ആക്രമണം ആരംഭിച്ചിട്ട് രണ്ടുദിവസമായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കിലിം മാള്‍വേര്‍ വിഭാഗത്തില്‍ പെട്ട വൈറസാണ് ഫേസ്ബുക്ക് വഴി വ്യാപകമായി പരക്കുന്നത്. ഈ വൈറസ് ആക്രമണത്തിന്റെ ഫലമായി നിരവധി യൂസര്‍മാരുടെ ടൈംലൈനിലും ന്യൂസ് ഫീഡിലും അശ്ലീലചിത്രങ്ങളും വീഡിയോകളും പോസ്റ്റ്‌ചെയ്യപ്പെട്ടു.

'watch urgent, because it is your video' എന്ന അറിയിപ്പോടെ ഒരു ഫെയ്‌സ്ബുക്ക് മെസേജ് ലിങ്കായാണ് സംഭവം എത്തുക. ആ ലിങ്കില്‍ നിങ്ങള്‍ ക്ലിക്ക് ചെയ്താല്‍, നിങ്ങളുടെ ടൈംലൈനും ന്യൂസ് ഫീഡും അശ്ലീല വീഡിയോകളും ദൃശ്യങ്ങളുംകൊണ്ട് നിറയുന്നു. മറ്റ് രാജ്യങ്ങളിലും മുമ്പ് ഈ വൈറസ് ഫെയ്‌സ്ബുക്ക് യൂസര്‍മാര്‍ക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ജനവരിയില്‍ അമേരിക്കന്‍ യൂസര്‍മാരെ ഈ വൈറസ് ആക്രമിച്ചിരുന്നു.

ഫെയ്‌സ്ബുക്കില്‍ മെസേജുകളായി എത്തുന്ന ഏത് ലിങ്കും (പ്രത്യേകിച്ചും ചുരുക്കിയ ലിങ്കുകള്‍) വളരെ സൂക്ഷിച്ച് മാത്രം ക്ലിക്ക് ചെയ്യുക എന്നതാണ് ഇത്തരം ആക്രമണം ഒഴിവാക്കാനുള്ള മാര്‍ഗം. സംശയം തോന്നുന്ന ലിങ്കുകളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.

വൈറസ് ബാധയുണ്ടായി എന്ന് ബോധ്യമായാല്‍ ഉടന്‍തന്നെ ഫെയ്‌സ്ബുക്കിന്റെ പാസ്‌വേഡ് മാറ്റുകയും, ഫെയ്‌സ്ബുക്ക് ആപ്പുകള്‍ ഒഴിവാക്കുകയും ചെയ്യുക. ആന്റിവൈറസ് പ്രോഗ്രാം കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. കമ്പ്യൂട്ടറിലെ മുഴുവന്‍ ഫയലുകളും ആന്റിവൈറസ് പ്രോഗ്രാം ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :