ഓഗസ്റ്റ് 15ന് രാജ്യത്ത് 5ജി അവതരിപ്പിക്കണമെന്ന് പ്രധാനമന്ത്രി, ലേലം മാർച്ചിൽ നടന്നേക്കും

അഭിറാം മനോഹർ| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (20:04 IST)
മാർച്ച് അവസാനത്തോടെ 5ജി സ്പെക്‌ട്രം ലേലം നടത്താനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ ടെലികോം മന്ത്രാലയം ട്രായിയോട് ആവശ്യപ്പെട്ടു. ഈ വർഷം ഓഗസ്റ്റ് 15ന് രാജ്യത്ത് 5ജിയ്ക് ഔദ്യോഗികമായി തുടക്കമിടാനാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആഗ്രഹിക്കുന്നത്.

ലേലത്തിനുള്ള 800 മെഗാഹെര്‍ട്‌സ്, 900 മെഗാഹെര്‍ട്‌സ്, 1800 മെഗാഹെര്‍ട്‌സ് ബാന്‍ഡുകളിലെ സ്‌പെക്ട്രത്തെ കുറിച്ചുള്ള വിവരങ്ങളും ടെലികോം വകുപ്പ് ട്രായിക്ക് നൽകിയിട്ടുണ്ട്.ഹരിയാന, ഗുജറാത്ത്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവയുള്‍പ്പെടെ ആറ് എല്‍എസ്എകളില്‍
സര്‍ക്കാര്‍ ഉപയോഗത്തിനായി 900 മെഗാഹെര്‍ട്‌സ് സ്‌പെക്ട്രം നീക്കിവച്ചിട്ടുണ്ടെന്ന് ടെലികോം വകുപ്പ് ട്രായിയോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :