Last Modified ബുധന്‍, 6 മാര്‍ച്ച് 2019 (20:56 IST)
എഫ്11 പ്രോ എന്ന പുതിയ സ്മാർട്ട്ഫോൺ മോഡലിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൻ നിർമ്മാതാക്കളായ ഓപ്പോ. 4
ജി ബി റാം, 6
ജി ബി റാം എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് എഫ്11 പ്രോ വിപണിയിൽ ലഭ്യമാകുക. 24,990രൂപയാണ് ഫോണിന് പ്രതിക്ഷിക്കപ്പെടുന്ന വില.
6.5 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ഐ പി എസ്, എൽ സി ഡി
ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 48 മെഗാപിക്സൽ ക്യാമറയുമായാണ് വി 11 പ്രോ എത്തുന്നത് എന്നതാണ് പ്രധാന സവിസേഷത്. 48 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും 5 മെഗപിക്സലിന്റെ സെക്കന്ററി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിലുള്ളത്.
12 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. ആന്‍ഡ്രോയിഡ് പൈ അധിഷ്ഠിതമായ കളര്‍ ഒഎസ് 6.0യായിരിക്കും വി 11പ്രോ പ്രവർത്തിപ്പിക്കുക. മീഡിയ ടെക് ഹീലിയോ പി70 പ്രൊസസറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. വി ഒ ഒ സി 3.0 ഫാസ്റ്റ് ചാർജിംഗ് ടെക്കനോളജി ഫോണിൽ ഒരുക്കിയിട്ടുണ്ട്. 4000
എം എം എച്ചാണ് ഫോണിന്റെ ബാറ്ററി ബക്കപ്പ്.