ബജറ്റ് ഫോണുമായി വീണ്ടും ഓപ്പോ, A5sന് വില വെറും 9,990

Last Modified ചൊവ്വ, 23 ഏപ്രില്‍ 2019 (17:44 IST)
വീണ്ടുമൊരു എക്കണോമി സ്മാർട്ട്ഫോണിനെ ഇന്ത്യൻ വിപണിയിൽ എത്തിച്ചിരിക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ. ഓപ്പോ A5Sന് വെറും 9,990 രൂപയാണ് ഇന്ത്യൻ വിപണിയിലെ വില.ഫ്ലിപ്കാർട്ട്. ആമസോൺ, പെ ടി എം, സ്നാപ്ഡ്ഫീൽ തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴിയും ഓപ്പോയുടെ ഓഫ്ലൈൻ സ്റ്റോറുകൾ വഴിയും ഫോൺ ലഭ്യമാകും.

മികച്ച ഫീച്ചറുകളുമായി തന്നെയാണ് ഓപ്പോ വിപണിയിൽ എത്തുന്നത്. 6.2 ഇഞ്ച് എച്ച് ഡി, എൽ സി ഡി വാട്ടർഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 2 ജി ബി റാം 32 ജി ബി സ്റ്റോറേജി വേരിയന്റിലാണ് ഫോൺ വിപണിയിൽ എത്തുന്നത്, 4 ജി ബി റാം 64 ജി ബി വേരിയന്റ് പിന്നീട് വിൽപ്പനക്കെത്തും.


13 മെഗാപിക്സലിന്റെ പ്രൈമറി സെൻസറും, 2 മെഗാപിക്സലിന്റെ സെക്കൻഡറി സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറകളാണ് ഫോണിൽ നൽകിയിരിക്കുന്നത്. 8 മെഗാപിക്സലാണ് ഫോണിന്റെ സെൽഫി ക്യാമറ, മീഡിയടെക്കിന്റെ ഹീലിയോ പി 35 പ്രൊസസറാണ് ഫോണിന് കരുത്ത് പകരുക. 4230 എം എ എച്ചാണ് ഫോണിന്റെ ബാറ്ററി ബാക്കപ്പ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :