മൂന്നു മാസം സൗജന്യ 4ജി ഡാറ്റ; ജിയോയെ ഞെട്ടിച്ച് തകര്‍പ്പന്‍ ഓഫറുകളുമായി ഐഡിയ !

ജിയോയെ ഞെട്ടിച്ചു കൊണ്ട് ഐഡിയ മൂന്നു മാസം സൗജന്യ 4ജി ഡാറ്റയുമായി!

idea, 4g, data, offer, news, technology, ഐഡിയ, 4ജി, ഡാറ്റ, ഓഫര്‍, ന്യൂസ്, ടെക്‌നോളജി
സജിത്ത്| Last Updated: ബുധന്‍, 5 ഏപ്രില്‍ 2017 (10:24 IST)
രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റിങ്ങ് കമ്പനികളില്‍ ഒന്നാണ് ഐഡിയ. ജിയോ ഓഫറുകള്‍ വീണ്ടും മൂന്നു മാസം നീട്ടിയതോടെയാണ് മറ്റൊരു തകര്‍പ്പന്‍ ഓഫറുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കു വേണ്ടിയാണ് ഐഡിയ ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്.

199 രൂപ മുതലാണ് ഈ പ്ലാന്‍ ആരംഭിക്കുന്നത്. അതുപോലെ 499 രൂപയുടെ റീച്ചാര്‍ജില്‍ മൂന്നു മാസം വരെ ഒരു ജിബി 4ജി പ്രതിദിനം ലഭിക്കും. മൂന്നു മാസം കഴിഞ്ഞാല്‍ 300 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്യുകയാണെങ്കില്‍ പ്രതിദിനം ഒരു ജിബി നിരക്കില്‍ 2018 മാര്‍ച്ച് 31വരെ ഉപയോഗിക്കാനും സാധിക്കും.

അതായത് 349 രൂപയ്ക്കും 498 രൂപയ്ക്കും റെന്റല്‍ പരിധിയില്‍ വരുന്ന പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 50 രൂപ ഡിസ്‌ക്കൗണ്ട് നിരക്കില്‍ ഒരു മാസത്തേക്ക് പ്രതിദിനം ഒരു ജിബി ഡാറ്റ ലഭ്യമാകും. ആദ്യത്തെ മൂന്നുമാസ വരിക്കാര്‍ക്കു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :