Last Modified ഞായര്‍, 10 മാര്‍ച്ച് 2019 (16:15 IST)
യുട്യൂബിൽ വീഡിയോകൾ തേടുമ്പോൾ തെറ്റായ നിരവധി വീഡിയോകളിൽ നമ്മൾ ക്ലിക്ക് ചെയ്തിട്ടുണ്ടാകും. സിനിമാ ഗാനങ്ങളും താരങ്ങളുടെ പേരുകളുമെല്ലാം സേർച് ചെയ്യുമ്പോൾ ഇങ്ങനെ സംഭവിക്കാറുണ്ട്. എന്നാൽ ഇനി അതുണ്ടാവില്ല വ്യാജ വീഡിയോകൾ തടയുന്നതിനായി പ്രത്യേക സംവിധാനം കൊണ്ടുവന്നിരിക്കുകയാണ് യുട്യൂബ്.
ഇനിമുതൽ യുട്യൂബിൽ വീഡിയോകൾ തിരയുമ്പോൾ സേർച്ച് ബാറിന് കീഴിലും വീഡിയോ വിൻഡോക്ക് മുകളിലുമായി ഒരു പ്രത്യേക ബോക്സ് പ്രത്യക്ഷപ്പെടും. ഫാക്ട് ചെക് ബോക്സ് എന്നാണ് ഇതിന്റെ പേര്. സേർച്ച് ചെയ്ത കീവേഡിൽ ശരിയായ വീഡിയും വ്യാജ വീഡിയും വേർതിരിച്ച് മനസിലാക്കാൻ സാധിക്കുന്ന വിധത്തിലാണ് ഈ ബോക്സ് സജ്ജീകരിച്ചിരിക്കുന്നത്. വീഡിയോ പ്ലേ ചെയ്യുമ്പോൾ ഈ ബോക്സ് അപ്രത്യക്ഷമാകും.
യുട്യൂബിന്റെ അംഗീകൃത ചാനലുകളാണ് ഫാക്ട് ചെക് ബോക്സിലേക്ക് കൃത്യമായ വിരങ്ങൾ നൽകുന്നത്. അതിനാൽ സേർച്ച് ചേയ്യുമ്പോൾ ശരിയായ വീഡിയോകൾ മാത്രമേ ഇനി പ്രത്യക്ഷപ്പെടു. നിലവിൽ ഈ സംവിധാനം മലയാളത്തിൽ സേർച്ച് ചെയ്യുമ്പോൾ ലഭ്യമല്ല. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ സേർച്ച് ചെയ്യുമ്പോൾ മാത്രമാണ് പുതിയ സംവിധാനം ലഭ്യമാവുക. ഈ വർഷം അവസാനത്തോടെ സംവിധാനം എല്ലാ ഭാഷകളിലും ലഭ്യമാകും.