1. വാര്‍ത്താലോകം
  2. ഐ.ടി
  3. ഐ ടി വാര്‍ത്ത
  4. New feature in whats app chat

മെസേജിങിൽ നിർണായക മാറ്റവുമായി വാട്ട്സ് ആപ്പ്, പുതിയ ഫീച്ചർ ഇങ്ങനെ !

വാർത്ത
ചാറ്റിംഗിൽ സുപ്രധാനമാറ്റം കൊണ്ടുവരികയാണ് പുതിയ ഫീച്ചറിലൂടെ വാട്ട്സ് ആപ്പ്. അയച്ച സന്ദേശങ്ങൾ നിശ്ചിത സമയത്തിനകം അപ്രത്യക്ഷ്യമാകുന്ന ഫീച്ചറാണ് വാട്ട്സ് ആപ്പ് കൊണ്ടുവരുന്നത്. വാട്ട്സ്ആപ്പിന്റെ 2.19.275 പതിപ്പിൽ അധികം വൈകാതെ തന്നെ ഈ ഫീച്ചർ ലഭ്യമായി തുടങ്ങും. ഇതിന് ശേഷമായിരിക്കും മറ്റു വേർഷനുകളിലേക്ക് ഫീച്ചർ എത്തുക.
 
വാ‌ബീറ്റ ഇൻഫോയാണ് പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. ഗ്രൂപ്പുകളിൽ ഈ സംവിധാനം നിയത്രിക്കാൻ ഗ്രൂപ്പ് അഡ്‌മിനുകൾക്ക് മാത്രമായിരിക്കും സാധിക്കുക. പ്രത്യേക ഓപ്ഷൻ ഉപയോഗിച്ച് അയച്ച സന്ദേശം എത്ര സമയത്തിനുള്ളിൽ അപ്രത്യക്ഷമാകും എന്നതും ഉപയോക്താക്കൾക്ക് സെറ്റ് ചെയ്യാൻ സാധിക്കും. 5 സെക്കൻഡ്, 1 മണിക്കൂർ എന്നിങ്ങനെ രണ്ട്  ഓപ്ഷനുകളാണ് ഉണ്ടാവുക. ഈ സംവിധാനം വാട്ട്സ് ആപ്പ് വെബിലും പ്രവർത്തിക്കും. 
About Writer
വെബ്‌ദുനിയ ലേഖകൻ
അടുത്ത ലേഖനം
ഒറ്റ ചാർജിൽ 300 കിലോമീറ്റർ താണ്ടും, നെക്സണിന്റെ വൈദ്യുതി പതിപ്പ് ഉടൻ വിപണിയിലേക്ക് !