ഈ ജാക്കറ്റുകൾ കോളുകൾ സ്വീകരിക്കും, ഫാഷനിൽ ടെക്‌നോളജി ലയിപ്പിച്ച് ലിവൈസ് !

വെബ്‌ദുനിയ ലേഖകൻ| Last Updated: ബുധന്‍, 2 ഒക്‌ടോബര്‍ 2019 (17:57 IST)
ജാക്കറ്റുകളിലേക്ക് ടെക്നോളജിയെകൂടി ലയിപ്പിച്ച് ചേർത്തിരിക്കുകയാണ് അഗോള ഫാഷൻ ബ്രൻഡായ ലിവൈസ്. കോളുകൾ സ്വീകരിക്കാനും കൈകാര്യം ചെയ്യാനും സാധിക്കുന്ന അധ്യാധുനിക സ്മാർട്ട് ജാക്കറ്റുകളെ ലിവൈസ് വിപണിയിൽ അവതരിപ്പിച്ചു. 14,058 രൂപ മുതല്‍ 17,608 രൂപ വരെയാണ് ജാക്കറ്റുകളുടെ വില.

ജാക്കറ്റുകളുടെ സ്ലീവിൽ കോളുകൾ അറ്റന്റ് ചെയ്യുന്നത്തിനായുള്ള പ്രത്യേക ടച്ച് സെൻസിറ്റീവ് റിമോട്ട് കൺട്രോൾ ഘടിപ്പിച്ചിട്ടുണ്ട്. ഇത് കോളുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിന് സഹായിക്കും. കോളുകൾ സ്വീകരിക്കത്തിന് മാത്രമല്ല സംഗീതം ആസ്വദിന്നതിനും ഗെയിമുകൾ കളിക്കുന്നതിനുമെല്ലാം ഇത് ഉപയോഗിക്കാം.

ഗൂഗിളിന്‍റെ ജാക്ക്വാര്‍ഡ് പ്ലാറ്റ് ഫോമുമായി ചേര്‍ന്നാണ് ലിവൈസ് ഈ ജാക്കറ്റ് പുറത്ത് ഇറക്കിയിരിക്കുന്നത്. ട്രക്ക്ർ, ഷെർപ്പ് എന്നിങ്ങനെ രണ്ട് സ്മാർട്ട് ജാക്കറ്റുകളാണ് നിലവിൽ ലിവൈസ് പുറത്തിറക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :