പെയ്മെന്റ് രീതിയിൽ മാറ്റം വരുത്തി ഫ്ലിപ്കാർട്ട്, പുതിയ സംവിധാനം ഇങ്ങനെ !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 8 ജനുവരി 2020 (15:41 IST)
സാധനങ്ങൾ പർച്ചേസ് ചെയ്യുമ്പോഴുള്ള ഓൺലൈൻ പെയ്‌മെന്റ് രീതിയിൽ മാറ്റം വരുത്തി ഫ്ലിപ്‌കാർട്ട്. ഓൺലൈനായി പണം നൽകുമ്പോൾ 2000 രൂപ വരെയുള്ള തുകയ്ക്ക് ഇനി ഒടിപി ഒഥന്റിക്കേഷൻ നൽകേണ്ടതില്ല. ഒടിപി കൂടാതെ സുരക്ഷിത പെയ്മെന്റിനായി പ്രത്യേക സംവിധാനമാണ് ഫ്ലിപ്കാർട്ട് ഒരുക്കുന്നത്.

കാർഡ് സേവന ദാതാക്കളായ വിസയുമായി സഹകരിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്. വിസ സേഫ് ക്ലീക്ക് എന്ന പേരിലുള്ള സംവിധാനം പൂർണ സജ്ജമാകുന്നതോടെ 2000 രൂപ വരെ ഉള്ള പെയ്മെന്റുകളിൽ ഒടിപി ഇല്ലാതെ തന്നെ സുരക്ഷിതമായി ഇടപാടുകൾ നടത്താൻ സാധിക്കും. സംവിധാനം പൂർത്തിയാക്കുന്നതോടെ ഒടിപി കൂടാതെ ഓൺലൈൻ സേവനം ലഭ്യമാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സ്ഥാപനമായി ഫ്ലിപ്കാർട്ട് മാറും.

ഓടിപി മെസേജുകൾ ലഭിക്കുന്നതിലെ സാങ്കേതിക പ്രശ്നങ്ങളും. പെയ്‌മെന്റിന് ഇടയിൽ ഓടിപി കൈക്കലാക്കി നടത്തുന്ന തട്ടിപ്പുകളും ഒഴിവാക്കുന്നതിനാണ് ഫ്ലിപ്കാർട്ട് പുതിയ രീതി അവതരിപ്പിക്കുന്നത്. പുതിയ സംവിധാനം ഉപയോക്താക്കളെ വളരെ വേഗത്തിൽ പെയ്‌മെന്റ് പൂർത്തിയാക്കാൻ സഹായിക്കും എന്നാണ് ഫ്ലിപ്‌കാർട്ട് പറയുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :