ക്ലബ്‌ഹൗസിന് മുട്ടൻ പണിയുമായി ഇൻസ്റ്റഗ്രാം, ഓഡിയോ റൂമുകൾ വരുന്നു

അഭിറാം മനോഹർ| Last Modified ബുധന്‍, 2 ജൂണ്‍ 2021 (15:17 IST)
ഓഡിയോ പ്ലാറ്റ്‌ഫോമായ ക്ലബ്‌ഹൗസിന് വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ട് ഇൻസ്റ്റഗ്രാം. ക്ലബ്‌ഹൗസിന് സമാനമായി ഓഡിയോ റൂമുകൾ ആരംഭിക്കാൻ ഇൻസ്റ്റഗ്രാം ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. മാർച്ചിൽ ഇതിനായുള്ള പരീക്ഷണങ്ങൾ ഇൻസ്റ്റഗ്രാം നടത്തിയിരുന്നതായും വാർത്തകളുണ്ട്.

ഇൻസ്റ്റയിൽ അക്കൗണ്ടുള്ള ആർക്കും ഓഡിയോ റൂമുകൾ തുടങ്ങാം. ഇതിന്റെ ഭാഗമായി ആരെയും ക്ഷണിക്കാം. ക്ഷണം ലഭിച്ചാൽ മാത്രമെ ഓഡിയോ റൂമിൽ പ്രവേശിക്കാനാകു. എന്നിങ്ങനെ ക്ലബ്‌ഹൗസിന് സമാനമാണ് പുതിയ ഇൻസ്റ്റഗ്രാം ഫീച്ചർ. എന്നാൽ ക്ലബ്​ ഹൗസിന്​ സമാനമായി പബ്ലിക്​ ഓഡിയോ റൂമുകൾ ഇൻസ്റ്റഗ്രാമിലുണ്ടാവില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :