രാജ്യത്തെ ആദ്യ 64 മെഗാപിക്‌സൽ ക്യാമറ ഫോണുമായി റിയൽമി; മികച്ച ഫീച്ചറുകൾ

Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2019 (15:44 IST)
രാജ്യത്തെ ആദ്യ 64 മെഗാപിക്‌സൽ ഫോണുമായി റിയൽ‌മി. ഹൈ റസല്യൂഷൻ ക്വാഡ് ക്യാമറ സ്മാർട് ഫോൺ ആണ് റിയൽമി എക്‌സ് ടി. ഇത് ഇന്നു മുതൽ വിപണിയിൽ ലഭ്യമാകും.

കുറഞ്ഞ വെളിച്ചത്തിലും മികച്ച ക്ലാരിറ്റി നൽകുന്ന 6പി ലെൻസ്, കൂടുതൽ അളവിലും വേഗത്തിലും പ്രകാശം കടത്തിവിടുന്ന എഫ്/1.8 വലിപ്പമുള്ള അപ്പെർച്ചർ എന്നിവ എക്സ് ടിയുടെ പ്രത്യേകതകളാണ്. ഫിംഗർ പ്രിന്റ് സാങ്കേതികതയായ ഗൂഡിക്‌സ് ജി3.0 ആണ് റിയൽമി എക്‌സ് ടിയെ അത്യാകർഷകമാക്കുന്ന മറ്റൊരു ഘടകം. വളരെ പെട്ടന്ന് തന്നെ ഫോണിന്റെ ലോക്ക് തുറക്കാൻ കഴിയും.

4000 എംഎഎച്ച് ബാറ്ററിയാണ്. ഫ്‌ളാഷ് ചാർജർ വഴി അതിവേഗം ബാറ്ററി റീചാർജ് ചെയ്യാനാകും. 2.3 ജിഗാഹെട്‌സ് സിപിയു ആണുള്ളത്. 3ഡി കർവ് ഗ്ലാസോടു കൂടിയ പിൻ ഡിസൈൻ ഗോറില്ല ഗ്ലാസ് സാങ്കേതികതയാൽ വികസിപ്പിച്ചിരിക്കുന്നതിനാൽ പ്രത്യേക ഭംഗിയുമാണ് ഫോണിനു.

പേൾ വൈറ്റ്, പേൾ ബ്ലൂ എന്നീ രണ്ടു നിറങ്ങളിലാണ് ഇപ്പോൾ ലഭ്യമാവുക. 15,999 രൂപ വിലയുള്ള 4+ 64 ജിബി, 16999 രൂപയുള്ള 6+ 64 ജിബി, 18999 രൂപ വിലയുള്ള 8+128 ജിബി എന്നിങ്ങനെയാണ് എക്സ് ടിയുടെ വില.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :