സജിത്ത്|
Last Modified വ്യാഴം, 2 ഫെബ്രുവരി 2017 (10:10 IST)
ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുമ്പോള്‍ കാലക്രമേണ അതിലെ സ്പീഡ് കുറയുന്നതായി തോന്നിയേക്കം. ഒട്ടുമിക്ക പല ഉപഭോക്താക്കളും നേരിടുന്ന ഒരു പ്രശ്‌നവുമാണിത്. അമിതമായി ആപ്ലിക്കേഷനുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യുന്നതോ നമ്മള്‍ ഷെയര്‍ ചെയ്യുന്ന ഫയലുകളില്‍ ഉണ്ടാകുന്ന വയറസ്സുകളോ ആയിരിക്കാം ഫോണിന്റെ സ്പീഡ് കുറയുന്നതിനുള്ള പ്രാധാന കാരണങ്ങള്‍. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണിന്റെ സ്പീഡ് കൂട്ടാന്‍ നമുക്കു തന്നെ സാധിക്കും. എന്തെല്ലാമാണ് അതിനുള്ള മാര്‍ഗങ്ങളെന്ന് നോക്കാം.
ഗ്യാലറിയിലുള്ള പഴയ ഫോട്ടോകള്‍, ഡൗൺലോഡ് ചെയ്ത സൗണ്ട് വോയിസ് മെസ്സേജുകള്‍ എന്നിവയില്‍ നിന്ന്‍ ആവശ്യമുള്ളതു മാത്രം കമ്പ്യൂട്ടറിലേക്ക് ബാക്ക്അപ്പ് ചെയ്യുക. ബാക്കിയുള്ളവയെല്ലാം ഡിലീറ്റ് ചെയ്ത് ഫോണ്‍ മെമ്മറി ഫ്രീയാക്കാം. അതുപോലെ സെറ്റിങ്ങ്സിലെ സ്റ്റോറേജ് പേജില്‍ താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ കാണുന്ന 'ക്യാഷ് ഡാറ്റാ എന്ട്രി' ഓപ്ഷനില്‍ ടച്ച് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ ക്യാഷ് മെമ്മറി ക്ലിയര്‍ ചെയ്യുന്നതിനായുള്ള പോപ്പ്അപ്പ് ഓപ്ഷന്‍ നിങ്ങള്‍ക്ക് ലഭിക്കുകയും ചെയ്യും.
ഫോണിലെ മെമ്മറി കാര്‍ഡ് നിറഞ്ഞിരിക്കുന്നതും ആന്‍ഡ്രോയിഡിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന മറ്റൊരു ഘടകമാണ്. ആവശ്യമുള്ള ഡാറ്റകള്‍ മാത്രം സേവ് ചെയ്തതിന് ശേഷം മെമ്മറി കാര്‍ഡ് ഫോര്‍മാറ്റ് ചെയ്ത് ഉപയോഗിക്കുകയാണെങ്കില്‍ ഫോണിന്‍റെ സ്പീഡ് കൂടുകയും ചെയ്യും. ഈ കാര്യങ്ങളൊന്നും ഫലിച്ചില്ലെങ്കില്‍ ഫോണ്‍ ഫാക്റ്ററി റീസെറ്റ് ചെയ്യുക. റീസെറ്റ് ചെയ്യുന്നതിന് മുമ്പ് കോണ്‍റ്റാക്സുകള്‍, മെസ്സേജുകള്‍, ഫോട്ടോകള്‍ എന്നിങ്ങനെയുള്ള വിലപിടിപ്പുള്ള ഡാറ്റാകള്‍ ബാക്ക്അപ്പ് ചെയ്യാന്‍ മറക്കരുത്.