ഫേസ്ബുക്കില്‍ നിങ്ങള്‍ ലൈക്ക് ചെയ്ത എത്ര ഫോട്ടോകള്‍ ഉണ്ടെന്നറിയണോ ? വഴിയുണ്ട് !

facebook , smartphones , iOS , how to , tips and tricks , news , ഫേസ്ബുക്ക് , സ്മാര്‍ട്ട്ഫോണ്‍ , ഐഒഎസ് , ആന്‍ഡ്രോയിഡ് , ഡെസ്‌ക്‌ടോപ്പ്
സജിത്ത്| Last Modified വ്യാഴം, 1 ഫെബ്രുവരി 2018 (17:41 IST)
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കില്‍ പുതിയ പുതിയ അപ്ഡറ്റുകളുടെ ഒഴുക്കാണ്. ഫേസ്ബുക്കില്‍ നിങ്ങള്‍ നിരവധി പേജുകളും മറ്റുള്ളവരുടെ പോസ്റ്റുകളുമെല്ലാം ഇഷ്ടപ്പെടുകയും ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുകയുമെല്ലാം ചെയ്യാറുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി ഫേസ്ബുക്കില്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്ന ഫോട്ടോകളും ചിത്രങ്ങളും ഏതെല്ലാമായിരുന്നുവെന്ന അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ? എങ്കില്‍ ഇതാ അതിനുള്ള മാര്‍ഗങ്ങള്‍.

ഐഒഎസ്/ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ അത് എങ്ങിനെ ചെയ്യാമെന്ന് നോക്കാം:-

ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഫേസ്ബുക്കിന്റെ ആപ്പ് തുറക്കുക. അതിനുശേഷം സ്‌ക്രീനിന്റെ മൂലയിലായി കാണുന്ന മൂന്ന്-ലൈന്‍ മെനു ബട്ടണില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് മെനുവിന്റെ മുകളിലുള്ള നിങ്ങളുടെ പേരിലും ടാപ്പ് ചെയ്യുക. അതിനു ശേഷം ഡിസ്പ്ലേ ഫോട്ടോയ്ക്ക് ചുവടെയുളള ആക്ടിവിറ്റി ലോഗ് എന്ന ബട്ടണില്‍ പോവുക. ഇതാണ് മാസങ്ങളോ വര്‍ഷങ്ങളോ നിങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഒരു പേജില്‍ എത്തിക്കാന്‍ സഹായിക്കുക.

ആ ബട്ടണില്‍ ടാപ്പ് ചെയ്താല്‍, ഒരു പ്രത്യേക തീയതി പരിധിയിലുളള ഫേസ്ബുക്കില്‍ നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും ലോഗ് ലഭ്യമാകും. നിങ്ങള്‍ 'Like' ആണ് തിരയുന്നതെങ്കില്‍ സ്‌ക്രീനിന്റെ മുകളിലുള്ള ഫില്‍റ്റര്‍ ബട്ടണില്‍ ടാപ്പു ചെയ്യുക, തുടര്‍ന്ന് Like ടാപ്പ് ചെയ്യുക. അതിനുശേഷം മെയിന്‍ ആക്ടിവിറ്റി ലോഗ് എന്ന സ്‌ക്രീനിലേക്ക് തിരിച്ചു വരുക.

അവിടെകാണുന്ന തീയതിയില്‍ ടാപ്പു ചെയ്യുമ്പോള്‍ നിങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍ മുമ്പ് ലൈക്ക് ചെയ്തതെന്തെല്ലാമാണോ അതെല്ലാം കാണാന്‍ കഴിയും. നിങ്ങള്‍ക്ക് ഇനി ഏതെങ്കിലും പോസ്റ്റിലോ മറ്റോ 'Unlike' ചെയ്യണമെന്നുണ്ടെങ്കില്‍ അതിന്‍ലെ ഒരു ഇനത്തിന്റെ വലതു ഭാഗത്തിയി കാണുന്ന ഡൗണ്‍-ആരോ ടാപ്പ് ചെയ്യുക. അതിനു ശേഷം അണ്‍-ലൈക്ക് ചെയ്യാന്‍ കഴിയുന്നതാണ്.

ഡെസ്‌ക്‌ടോപ്പില്‍ ഇതെങ്ങനെ ചെയ്യാം ?:-

ഫേസ്ബുക്കില്‍ പോയി നിങ്ങളുടെ പ്രൊഫൈലില്‍ ടാപ്പ് ചെയ്യുക. തുടര്‍ന്ന് നിങ്ങളുടെ പ്രൊഫൈലില്‍ 'View activity Log Button' ക്ലിക്ക് ചെയ്യുക. ലൈക്കുകള്‍ ഫില്‍റ്റര്‍ ചെയ്യണമെങ്കില്‍, സ്‌ക്രീനിന്റെ ഇടതു ഭാഗത്ത് കാണുന്ന 'ലൈക്ക്' എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങള്‍ ലൈക്ക് ചെയ്ത എല്ലാ പോസ്റ്റുകളും അവിടെ കാണാം. അവിടെ എന്തെങ്കിലും എഡിറ്റ് ചെയ്യാന്‍ ഉണ്ടെങ്കില്‍ എഡിറ്റ് എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്താല്‍ മതി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :