അനുബന്ധ വാര്‍ത്തകള്‍
- ജനങ്ങളെ ദുരിതത്തിലാഴ്ത്തി ഇന്ധനവില വീണ്ടും കൂടി; പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയും വര്‍ദ്ധിച്ചു
- ഓർഡർ തിരിച്ചയക്കുന്നവരെ ആമസോൺ ബ്ലോക്ക് ചെയ്യുന്നു
- അനധികൃതമായി വായ്പ അനുവദിച്ചു; ചന്ദ കൊച്ചറിന് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ നോട്ടീസ്
- കടൽ കടക്കാനൊരുങ്ങി റിലയൻസ് ജിയൊ !
- വിമാന യാത്ര: ലഗേജ് നഷ്ടപ്പെട്ടാൽ നഷ്ട പരിഹാരം നൽകണമെന്ന് കേന്ദ്ര വ്യോമസേന മന്ത്രാലയം
ഓണർ 7 എസ്; കുറഞ്ഞ വിലയ്‌ക്ക് മികച്ച ഫോൺ
ഓണർ 7 എസ് പുറത്തിറങ്ങി
മുൻനിര സ്‌മാർട്‌ഫോൺ നിർമാണ കമ്പനിയായ വാവെയ്‌യുടെ സഹബ്രാൻഡ് ഓണർ പുതിയ ഹൻഡ്‌സെറ്റ് പുറത്തിറങ്ങി. ഏകദേശം ഓണർ പ്ലേ 7-ലെ ഫീച്ചറുകൾ നിലനിർത്തി ഓണർ 7 എസ് എന്ന ഹാൻഡ്‌സെറ്റാണ് പുറത്തിറക്കിയിരിക്കുന്നത്. ഓണർ പ്ലേ 7-ൽ 24 മെഗാപിക്‌സൽ ഷൂട്ടറായിരുന്നെങ്കിൽ ഓണർ 7-ൽ 5 മെഗാപിക്‌സലിന്റെ സെൽഫി ക്യാമറയാണ്.
ഇരട്ട സിം ഉപയോഗിക്കാൻ കഴിയുന്ന ഹാൻഡ്‌സെറ്റിൽ ആൻഡ്രോയിഡ് ഓറിയോയാണ്. 18:9 അനുപാതത്തിലുള്ള 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെ, 3020 എംഎഎച്ച് ബാറ്ററി, എൽഇഡി സെൽഫി ലൈറ്റ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
ഓണർ 7 എസിന്റെ പാക്കിസ്ഥാനിലെ വില 14,499 പാക് രൂപയാണ് (ഇന്ത്യൻ രൂപ ഏകദേശം 8400). 13 മെഗാപിക്‌സലാണ് റിയൽ ക്യാമറ.