2022ൽ ആൻഡ്രോയ്‌ഡ് ഗെയിമുകൾ വിൻഡോസ് കംപ്യൂട്ടറുകളിലും: നീക്കവുമായി ഗൂഗിൾ

അഭിറാം മനോഹർ| Last Updated: വെള്ളി, 10 ഡിസം‌ബര്‍ 2021 (20:49 IST)
ഗൂഗിൾ പ്ലേയിലെ ആൻഡ്രോയ്‌ഡ് ഗെയിമുകൾ അടുത്തവർഷം വിൻഡോസ് കമ്പ്യൂട്ടറുകളിൽ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് ഗൂഗിള്‍. ഗെയിം അവാര്‍ഡ്‌സ് പരിപാടിയ്ക്കിടെയാണ് പ്രഖ്യാപനം.

2022 ല്‍ ഗൂഗിള്‍ പ്ലേ ഗെയിമുകള്‍ കൂടുതല്‍ ഉപകരണങ്ങൾ ലഭ്യമാകും.അധികം വൈകാതെ വിന്‍ഡോസ് കംപ്യൂട്ടറുകളിലും മാറിമാറി കളിക്കാന്‍ സാധിക്കും. കൂടുതല്‍ ലാപ്‌ടോപ്പുകളിലേക്കും ഡെസ്‌ക്ടോപ്പുകളിലേക്കും ഗെയിം എത്തും. അതേസമയം അടുത്തവർഷം അവതരിപ്പിക്കും എന്നല്ലാതെ ആന്‍ഡ്രോയിഡ് ഗെയിമുകള്‍ പിസികളിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും ഗൂഗിള്‍ വെളിപ്പെടുത്തിയില്ല.

ആൻഡ്രോയ്‌ഡ് ഗെയിമുകൾ നിയ‌ന്ത്രണങ്ങളില്ലാതെ പിസികളിൽ ലഭ്യമാക്കുമോ എന്നും അതോ എന്തെങ്കിലും മാനദണ്ഡങ്ങൾ അതിനുണ്ടാകുമോ എന്നതും വ്യക്തമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :