അനുബന്ധ വാര്‍ത്തകള്‍
- ഡൽഹി ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിന് കൊവിഡ്
- കൊവിഡ് ബാധ രൂക്ഷമാകുന്ന ജില്ലകളില്‍ പൂര്‍ണമായും ലോക്ഡൗണ്‍ ആലോചന: മുഖ്യമന്ത്രി
- കൊവിഡ് വ്യാപനം കൂടിയ ജില്ലകളിൽ സമ്പൂർണ ലോക്ക്ഡൗൺ ആലോചനയിലെന്ന് മുഖ്യമന്ത്രി
- കൊവിഡ് ഭീതി: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 37,199 പേര്‍ക്ക്; ഒറ്റദിവസം 49 മരണങ്ങള്
- കഴിഞ്ഞ രണ്ടാഴ്ച്ചകാലമായി ഇന്ത്യയിലുള്ള ഓസീസ് പൗരന്മാർക്ക് വിലക്ക്, തിരികെ എത്തുന്നത് ക്രിമിനൽ കുറ്റം: കർശന നടപടികളുമായി ഓസ്ട്രേലിയൻ സർക്കാർ
ഇന്ത്യയിൽ ഡിജിറ്റൽ തട്ടിപ്പ് ശ്രമങ്ങൾ വർദ്ധിച്ചതായി പഠനം
കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ വൻ തോതിൽ ഡിജിറ്റൽ തട്ടിപ്പ് വർധിച്ചതായി കണക്കുകൾ. ആഗോളതലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ തട്ടിപ്പ് ശ്രമങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ വന്‍തോതിൽ വർധിച്ചതായി ട്രാൻസ് യൂണിയൻ നടത്തിയ പഠനത്തിൽ പറയുന്നു.
മുംബൈ, ഡല്‍ഹി, ചെന്നൈ എന്നീ നഗരങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പു ശ്രമങ്ങള്‍ ഉണ്ടാവുന്നത്.ലോജിസ്റ്റിക്‌സ് (224.13 ശതമാനം), ടെലികമ്മ്യൂണിക്കേഷന്‍ (200.47 ശതമാനം), സാമ്പത്തിക സേവനങ്ങള്‍ (89.49 ശതമാനം) എന്നീ മേഖലകളിലാണ് തട്ടിപ്പിൽ വൻ വർധനവുണ്ടായത്. നാല്‍പ്പതിനായിരിത്തിലധികം വെബ്‌സൈറ്റുകളും ആപ്പുകളിലുമായി നടക്കുന്ന കോടിക്കണക്കിനു ഇടപാടുകള്‍ വിലയിരുത്തിയാണ് ട്രാൻസ് യൂണിയൻ ഈ കണ്ടെത്തൽ നടത്തിയിരിക്കുന്നത്.