1,700 തൊഴിലാളികളെ നോകിയ പിരിച്ചുവിടുന്നു

ലണ്ടന്‍| WEBDUNIA|
ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ നോകിയ 1,700 തൊഴിലാളികളെ പിരിച്ചു വിടുന്നു. നോകിയ സെല്‍ഫോണ്‍ വിപണി തകര്‍ച്ച നേരിട്ടുക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്രയധികം തൊഴിലാളികളെ വെട്ടിക്കുറയ്ക്കുന്നതെന്ന് നോകിയ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.

മാന്ദ്യത്തെ തുടര്‍ന്ന് കമ്പനിയുടെ ചില കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നോകിയയുടെ ഓഹരികള്‍ വന്‍ തകര്‍ച്ചയാണ് നേരിട്ടത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായത്തില്‍ വന്‍ ഇടിവാണ് നേരിട്ടിരിക്കുന്നത്.

ആപ്പിള്‍ പോലുള്ള സെല്‍ഫോണ്‍ കമ്പനികള്‍ വിപണി കയ്യടക്കിയതോടെ നോകിയയുടെ വില്‍‌പന തകരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെല്‍ഫോണ്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തായിരുന്നു നോകിയ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നേരത്തെ തന്നെ നിരവധി തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :