ബി പി ഓകള്‍ തനതായ വ്യക്തിത്വത്തിന്

PTIPRO
പുതിയ ബജറ്റില്‍ ഐ ടിക്കും വിദ്യാഭ്യാസത്തിനും കാര്‍ഷിക മേഖലകള്‍ക്കുമെല്ലാം പുതിയ മുഖം തേടുമ്പോള്‍ തനതായ വ്യക്തിത്വം നിലനിര്‍ത്താനുള്ള നീക്കമാണ് ബി പി ഓ കള്‍ നോക്കുന്നത്.

ഇന്ത്യയില്‍ അടുത്ത 20 വര്‍ഷം കൊണ്ട് സോഫ്റ്റ്വേര്‍ ടെക്‍നോളജി പാര്‍ക്കുകള്‍ (എസ് ടി പി ഐ) വികസിപ്പിക്കാനുള്ള നീക്കം നടക്കുമ്പോള്‍ ബി പി ഓകളെ പ്രത്യേക മേഖലയായി പരിഗണിക്കണമെന്ന് ബിസിനസ് പ്രോസസ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബി പി ഐ എ ഐ) നിര്‍ദേശിക്കുന്നു.

ബിസിനസ് പ്രോസസ് ഇന്‍ഡസ്ട്രി മിനിമം ആള്‍ടര്‍നേറ്റിവെ ടാക്സുകള്‍, ട്രാന്‍സ്ഫര്‍ പ്രൈസിംഗിന്‍റെ അഡ്വാന്‍സ് പ്രൈസിംഗ് അറേജ്മെന്‍റ്സ്, സാമ്പത്തികേതര വരുമാനത്തിന്‍ മേലുള്ള നികുതികള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ബജറ്റില്‍ പരിഗണിക്കാന്‍ നിര്‍ദേശിക്കുകയാണ് ബി പി ഐ എ ഐ.

എസ് ടി പി ഐ വ്യാപിപ്പിക്കല്‍ രൂപയുടെ മൂല്യം കൂടുന്നതു കൊണ്ടുള്ള നഷ്ടങ്ങളെ അതി ജീവിക്കുമ്പോള്‍ തന്നെ ഇത് പുറം പണി കരാറുകളെ ദോഷകരമായി ബാധിക്കുമെന്നതാണ് ബി പി ഓ കള്‍ പറയുന്നത്.

2009 മാര്‍ച്ച് അവസാനത്തോടെയാണ് എസ് ടി പി ഐ പദ്ധതികള്‍ വരുന്നത്. ഈ കാലതാമസം നിക്ഷേപകര്‍ക്ക് മറ്റ് രാജ്യങ്ങളായ ചൈന, ശ്രീലങ്ക, ഫിലിപ്പീന്‍സ്, തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതിനു കാരണമാകുമെന്നും അവര്‍ പറയുന്നു.

ന്യൂഡല്‍‌‌ഹി: | WEBDUNIA|
അതുകോണ്ട് തന്നെ ബി പി ഒ വിഭാഗത്തെ പ്രത്യേകമായി കാണാനാണ് അവര്‍ ആവശ്യപ്പെടുന്നത്. ബി പി ഓ ജോലിക്കാരെ സംസ്ഥാന്‍ ഇന്‍ഷുറന്‍സ് സ്കീമില്‍ ഉള്‍പ്പെടുത്തണമെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :