ആപ്പിളിന്‍റെ സിനിമ ഡിസ്പ്ലേ പിന്‍‌വലിക്കുന്നു

ന്യൂയോര്‍ക്ക്| WEBDUNIA|
ആപ്പിളിന്‍റെ 20 ഇഞ്ച് സിനിമ ഡിസ്പ്ലേ വിപണിയില്‍ നിന്ന് പിന്‍‌വലിക്കുന്നു. വിതരണക്കാരെയും മറ്റു വിപണി കേന്ദ്രങ്ങളെയും ഇത് സംബന്ധിച്ച് അറിയിച്ചിട്ടുണ്ടെന്ന് ആപ്പിള്‍ അധികൃതര്‍ അറിയിച്ചു. ലഭിച്ച ഓര്‍ഡറുകള്‍ തിരിച്ചയയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.

പിന്‍‌വലിക്കല്‍ സംബന്ധിച്ച് ആപ്പിള്‍ വ്യക്തമായ ഉറപ്പ് നല്‍കിയിട്ടില്ലെങ്കിലും അവരുടെ ഓണ്‍ലൈന്‍ വിപണി ലിസ്റ്റില്‍ നിന്ന്‌ 20 ഇഞ്ച് മോഡല്‍ ഒഴിവാക്കിട്ടുണ്ട്.

പഴയത് പിന്‍‌വലിക്കുന്നതോടൊപ്പം കൂടുതല്‍ സാങ്കേതികത ഉള്‍പ്പെടുത്തി നിര്‍മ്മിച്ച മറ്റ് സിസ്റ്റങ്ങള്‍ വിപണിയില്‍ ആപ്പിള്‍ ഇറക്കുന്നുണ്ട്. 24 ഇഞ്ച് എല്‍ ഇ ഡി ബാക്ക് ലൈറ്റ്, 30 ഇഞ്ച് സിനിമ ഡിസ്പ്ലേ എന്നീ മോഡലുകളാണ് പുതുതായി വിപണിയിലിറക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :