‘സ്മാര്‍ട്ട് വീഡിയോ‘ യുമായി അഡോബ്

ബാര്‍സലോണ| WEBDUNIA|
വീഡിയോ, ആനിമേഷന്‍, ഗ്രാഫിക്സ് എഡിറ്റിംഗ് സോഫ്റ്റ്വെയര്‍ നിര്‍മ്മാണ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന അഡോബ്, സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പുതിയ സോഫ്റ്റ്വെയര്‍ പുറത്തിറക്കുന്നു. ഏറ്റവും പുതിയ സാ‍ങ്കേതിക സംവിധാനങ്ങളോടു കൂടി പ്രവര്‍ത്തിക്കുന്ന മൊബൈലുകളില്‍ വീഡിയോ കാണാനുള്ള ഫ്ലാഷ് പ്ലേയറാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പുതിയ ഫ്ലാഷ് വീഡിയോ പ്ലേയറിന്‍റെ പൂര്‍ണ പതിപ്പിന്‍റെ നിര്‍മ്മാണം അടുത്ത വര്‍ഷത്തോടു കൂടി പൂര്‍ത്തിയാക്കും. നേരത്തെ കമ്പ്യൂട്ടറുകളില്‍ മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിരുന്ന ഫ്ലാസ് പ്ലേയര്‍ സ്മാര്‍ട്ട്‌ഫോണില്‍ എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാകും. ഒട്ടുമിക്ക വെബ് പേജുകളിലെയും വീഡിയോകള്‍ പ്രവര്‍ത്തിക്കുന്നത് ഫ്ലാഷ്പ്ലേയറിലാണ്.

സ്മാര്‍ട്ട് ഫോണുകള്‍ക്കായി അഡോബ് പുറത്തിറക്കിയ ഫ്ലാഷ് പ്ലേയര്‍ 10 മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. അതേസമയം, അഡോബ് ഫ്ലാഷ് പ്ലേയര്‍ 10 ഗൂഗിളിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വിപണിയായ ആന്‍ഡ്രോയിഡില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് മൊബൈല്‍, നോകിയയുടെ സിംബിയ എസ്60 വിപണികളില്‍ ഉടന്‍ എത്തുമെന്ന് അഡോബ് വക്താവ് ഡേവിഡ് വധ്വാനി അറിയിച്ചു.

മുംബൈ: വീഡിയോ, ആനിമേഷന്‍, ഗ്രാഫിക്സ് എഡിറ്റിംഗ് സോഫ്റ്റ്വെയര്‍ നിര്‍മ്മാണ രംഗത്ത് മുന്‍പന്തിയില്‍ നില്‍ക്കുന്ന അഡോബ്, സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി പുതിയ സോഫ്റ്റ്വെയര്‍ പുറത്തിറക്കുന്നു. ഏറ്റവും പുതിയ സാ‍ങ്കേതിക സംവിധാനങ്ങളോടു കൂടി പ്രവര്‍ത്തിക്കുന്ന മൊബൈലുകളില്‍ വീഡിയോ കാണാനുള്ള ഫ്ലാഷ് പ്ലേയറാണ് നിര്‍മ്മിച്ചിരിക്കുന്നത്.

പുതിയ ഫ്ലാഷ് വീഡിയോ പ്ലേയറിന്‍റെ പൂര്‍ണ പതിപ്പിന്‍റെ നിര്‍മ്മാണം അടുത്ത വര്‍ഷത്തോടു കൂടി പൂര്‍ത്തിയാക്കും. നേരത്തെ കമ്പ്യൂട്ടറുകളില്‍ മാത്രം പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിരുന്ന ഫ്ലാസ് പ്ലേയര്‍ സ്മാര്‍ട്ട്‌ഫോണില്‍ എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനകരമാകും. ഒട്ടുമിക്ക വെബ് പേജുകളിലെയും വീഡിയോകള്‍ പ്രവര്‍ത്തിക്കുന്നത് ഫ്ലാഷ്പ്ലേയറിലാണ്.

സ്മാര്‍ട്ട് ഫോണുകള്‍ക്കായി അഡോബ് പുറത്തിറക്കിയ ഫ്ലാഷ് പ്ലേയര്‍ 10 മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു. അതേസമയം, അഡോബ് ഫ്ലാഷ് പ്ലേയര്‍ 10 ഗൂഗിളിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വിപണിയായ ആന്‍ഡ്രോയിഡില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. മൈക്രോസോഫ്റ്റ് വിന്‍ഡോസ് മൊബൈല്‍, നോകിയയുടെ സിംബിയ എസ്60 വിപണികളില്‍ ഉടന്‍ എത്തുമെന്ന് അഡോബ് വക്താവ് ഡേവിഡ് വധ്വാനി അറിയിച്ചു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :