സംസ്ഥാനത്തെ യു പി സ്കൂളുകളെ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഐ ടി അറ്റ് സ്കൂളിന്‍റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതി വിദ്യാഭ്യാസ മന്ത്രി എം എ ബേബിയാണ് തിരുവന്തപുരത്ത് ഉദ്ഘാടനം ചെയ്തത്.
സ്കൂളുകളില്‍ ബ്രോഡ്ബാന്‍ഡ് ഏര്‍പ്പെടുത്തന്നതിന്‍റെ പൈലറ്റ് പദ്ധതി 38 സ്കൂളുകളില്‍ നടപ്പിലാക്കും. അടുത്ത വര്‍ഷം ഓഗസ്റ്റോടെ സംസ്ഥാനത്തെ 1200 യു പി സ്കൂളുകള്‍ ഈ പദ്ധതി നടപ്പിലാകുമെന്ന് മന്ത്രി അറിയിച്ചു.വേഗത കൂടിയ മുഴുവന്‍ സമയവും ലഭിക്കുന്ന ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സൗകര്യമാണ് ഇത്തരത്തില്‍ ഏര്‍പ്പെടുത്തുന്നത്.
എഡ്യൂസാറ്റ് ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന വിക്ടേഴ്സ് ചാനലിലേക്ക് സ്കൂളുകളില്‍ നിന്നുള്ള വാര്‍ത്തകളും വിശേഷങ്ങളും നല്‍കുന്നതിനായി മുഴുവന്‍ ജില്ലകളിലേക്കും നല്‍കുന്ന മൂന്ന് സിസിഡി വീഡിയോ ക്യാമറകളും മന്ത്രി വിതരണം ചെയ്തു.
സംസ്ഥാന ഐ ടി ഫെസ്റ്റ് ഈ മാസം തിരുവനന്തപുരം ടെക്നോ പാര്‍ക്കില്‍ നടക്കുമെന്നും മന്ത്രി എം എ ബേബി അറിയിച്ചു.