സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകളിലും മറ്റും ഒരേ പാസ്വേര്ഡ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. ഓര്‍മ്മയില്‍ വെയ്ക്കാന്‍ അതാണ് നല്ലതെങ്കിലും നിങ്ങളുടെ അക്കൗണ്ട് പാസ്സ്വേര്‍ഡുകള്‍ മറ്റുള്ളവര്‍ക്ക് ഹാക്ക് ചെയ്യാന്‍ ഇത് എളുപ്പമാകുമെന്നാണ് വിദഗ്ദര്‍ നല്കുന്ന ഉപദേശം.
അതേപോലെ തന്നെയാണ് പാസ്വേര്ഡുകള് ഉപയോഗിക്കുന്നതും മറ്റുള്ളവര്‍ക്ക് എളുപ്പം കണ്ടുപിടിക്കാനാവുന്ന പാസ്വേഡുകള് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
2013ലെ ഏറ്റവും മോശം പാസ്സ്വേര്ഡുകളുടെ ലിസ്റ്റ് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ആളുകള്‍ എളുപ്പം ഓര്‍ത്തുവെക്കാന്‍ വേണ്ടി തിരഞ്ഞെടുക്കുന്ന ഇത്തരം പാസ്സ്വേര്‍ഡുകള്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കുകയാണ്.
2013ലെ പത്ത് മോശം പാസ്സ്വേര്‍ഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം. ഏറ്റവും മോശം പാസ്വേര്‍ഡെന്ന് പറയുന്നത് ‘123456’ എന്ന നമ്പരാണ്.
പാസ്വേര്ഡും എളുപ്പം കണ്ടുപിടിക്കാന്‍ കഴിയും. അതെ password എന്ന വാക്കും എളുപ്പം കണ്ടുപിടിക്കാന്‍ കഴിയും.'i love you' എന്നീ പാസ്വേര്ഡുകളും ഉപയോഗിക്കുന്നവരുണ്ടെങ്കില്‍ മാറ്റിക്കൊള്ളൂ. മറ്റു പാസ്സ്വേഡുകള് ഇനി പറയുന്നപ്രകാരമാണ്; 111111, 123456789, abc123, കീബോര്‍ഡ് ചിഹ്നങ്ങള്‍, 12345678, admin. qwerty,654321.