ഐ ടി ജോലിയുടെ ലോകത്തിലെ തന്നെ സമ്പന്നരെങ്കിലും കഴിവുറ്റ പ്രൊഫഷണലുകളുടെ കാര്യത്തില്‍ ഇന്ത്യ പക്ഷേ ദരിദ്രമാണെന്ന് സോഫ്റ്റ്വെയര് ഭീമന്മാരായ സത്യം അഭിപ്രായപ്പെട്ടു. പ്രൊഫഷണലുകളുടെ കുറവ് പരിഹരിക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ രംഗം വിപുലപ്പെടുത്തണമെന്നാണ് സത്യത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.
രാജ്യത്തെ പ്രതിഭാധനരായ സാങ്കേതിക വിദഗ്ദരെ ജോലിക്കായി നേടിയിരിക്കുന്നത് ഇന്ത്യയിലെ പ്രമുഖരായ സത്യം ഇന്‍ഫോസിസ്, വിപ്രോ, ടി സി എസ് എന്നിവരാണ്. അതേ സമയം ഇന്ത്യയിലെ 100 കണക്കിനു ഐ ടി കമ്പനികള്‍ വിദഗ്ദരായ ഐ ടി തൊഴിലാളികള്‍ക്ക് വേണ്ടി ദാഹത്തോടെ കാത്തിരിക്കുകയാണെന്ന് സത്യത്തിന്റെ സീനിയര്‍ വൈസ് പ്രസിഡന്റും ഡയറക്ടറുമായ വീരേന്ദര്‍ അഗര്‍വാളാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ഐ ടി പ്രമുഖരിലെ ഏറ്റവും ചെറിയ കമ്പനിയാണെങ്കിലും അഞ്ചു വര്‍ഷം കൊണ്ട് സത്യത്തിന്റെ വില്‍പ്പന നാലുമടങ്ങായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതിനു പുറമേ തൊഴിലാളി ശക്തി വര്‍ദ്ധിപ്പിക്കാനും സത്യത്തിനു നീക്കമുണ്ട്. ഈ വര്‍ഷം 15,000 പേരെ പുതിയതായി എടുക്കാനാണ് പദ്ധതി.
ഷെയര്‍, വളര്‍ച്ച, വില്‍പ്പന, സമ്പാദ്യം, ലാഭം എന്നിവയുടെ അടിസ്ഥാനത്തില്‍ ഏഷ്യന്‍ മേഖലയില്‍ ഏറ്റവും നല്ല പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന 50 കമ്പനികളെ ഫോര്‍ബസ് മാസിക കണ്ടെത്തിയതില്‍ സത്യവും ഉള്‍പ്പെട്ടിരുന്നു. കമ്പനിയുടെ വരുമാനം അഞ്ചു ദശലക്ഷം യു എസ് ഡോളറായതിനെ തുടര്‍ന്നായിരുന്നു പട്ടികയില്‍ ഉള്‍പ്പെട്ടത്.
ഇന്ത്യാ ഗവണ്മെന്റ് ഐ ടി മേഖലയില്‍ കൂടുതല്‍ നേട്ടം ഉണ്ടാക്കുന്നതിനായി ഐ ടിയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസത്തിനു കുറച്ചു കൂടി പണം ചെലവഴിക്കണമെന്ന് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ഇതിനായി രാജ്യത്തെ എഞ്ചിനീറിംഗ് കോളേജുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും അഗര്‍വാള്‍ പറഞ്ഞു. കുറഞ്ഞ കായിക ശേഷി വരുമ്പോള്‍ ഉണ്ടാകുന്ന ശമ്പള വര്‍ദ്ധനവ് കമ്പനികളെയും ഉപഭോക്താക്കളെയും ഒരു പോലെ ബാധിക്കുന്നുണ്ടെന്നും പറഞ്ഞു.