ആന്ധ്രാ പ്രദേശ് തലസ്ഥാന നഗരിയായ ഹൈദരാബാദില്‍ രാജ്യത്തെ വിവര സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിരക്കാരായ സത്യം കമ്പ്യൂട്ടര്‍ സര്‍വീസ ലിമിറ്റഡ് പുതിയൊരു എക്സലന്‍സ് കേന്ദ്രം ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതായി അറിയിച്ചു. കമ്പനിയുടെ വൈസ് പ്രസിഡന്റുമാരില്‍ ഒരാളായ സുബു.ഡി വെളിപ്പെടുത്തിയതാണിത്.
കമ്പ്യൂട്ടര്‍, സോഫ്റ്റ്വേര്‍ നിര്‍മ്മാണ വ്യവസായ രംഗത്ത് മികച്ച പല നേട്ടങ്ങളും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു കേന്ദ്രം നിര്‍മ്മിക്കാന്‍ കമ്പനി തയ്യാറെടുക്കുന്നത്. പ്രോസസ് മാനുഫാക്ചറിംഗ് ഇന്നൊവേഷന് സെന്റര്‍ ഓഫ് എക്സലന്‍സ് അഥവാ പ്രോമിസ് എന്ന ചുരുക്കപ്പേരിലാവും ഈ കേന്ദ്രം അറിയപ്പെടുക.
ഐ.റ്റി രംഗത്തെ പ്രമുഖ കമ്പനികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിചക്ഷണര്‍ എന്നിവരുടെ സാങ്കേതിക സഹായ സഹകരണത്തോടെയാവും ഈ കേന്ദ്രം സ്ഥാപിക്കുക എന്ന് സുബു പറഞ്ഞു.
സ്റ്റീല്‍, കെമിക്കല്‍, ഗ്ലാസ്, ഭക്ഷ്യവസ്തുക്കള്‍, ഫാര്‍മസ്യൂട്ടിക്കത്സ്, സിമന്റ് എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഒട്ടേറെ പ്രശസ്ത കമ്പനികളുമായി സത്യം കമ്പ്യൂട്ടേഴ്സിന് നിരവധി ഇടപാടുകളാണുള്ളത്.